പോസ്റ്റുകള്‍

ജൂലൈ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനം

ഇമേജ്
  വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനം 2023-24 ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) ഏകജാലക പ്രവേശന പ്രക്രിയയുടെ ഭാഗമായി ഇനിയും സ്കൂളുകളിൽ ഒഴിവുകൾ നിലവിലുണ്ടെങ്കിൽ അവ നികത്തുന്നതിനായി രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിക്കാത്ത അപേക്ഷകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അവരുടെ ഓപ്ഷനിലുള്ള സ്കൂളിലെ ഒഴിവ് പരിശോധിച്ച ശേഷം സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട്, സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും ഹാജരാക്കി സ്ഥിര പ്രവേശനം നേടേണ്ടതാണ്. വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 31 ന് ആരംഭിക്കും. Click Here for Waiting List

പാരാമെഡിക്കൽ ബിരുദ കോഴ്സ് പ്രവേശനം - Tentative Time Schedule Published

ഇമേജ്
പാരാമെഡിക്കൽ ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികളുടെ അന്തിമ റാങ്ക് പട്ടിക ജൂലൈ 25 ന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടിക്രമങ്ങളുടെ സമയ പട്ടിക പ്രസിദ്ധീകരിച്ചു. Tentative Time Schedule പാരാമെഡിക്കൽ ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ പ്രൊവിഷണൽ ഇൻഡക്സ് മാർക്ക് പ്രസിദ്ധീകരിച്ചു. Click Here for Provisional Index mark കാൻഡിഡേറ്റ് ലോഗിൻ പേജിൽ Application number, Reg. ID, Password എന്നിവ രേഖപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഇൻഡക്സ് മാർക്ക് പരിശോധിക്കാം. >>>>>>>>>>>>>>>> ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി ഒപ്ടോമെട്രി, ബി.പി.റ്റി, ബി.എ.എസ്സ് എൽ പി, ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്കുപ്പേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡി യോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. LBS Centre വെബ് സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കണം. CIick H

പോളിടെക്നിക് കോളേജ് ഡിപ്ലോമാ പ്രവേശനം - ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

ഇമേജ്
  2023 -24 അധ്യയന വർഷത്തെ പോളിടെക്നിക്ക് ഡിപ്ലോമ പ്രവേശനത്തിന്റെ ഫൈനൽ റാങ്ക് ലിസ്റ്റും ഫസ്റ്റ് അലോട്ട്മെൻറ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. Click Here for Allotment Result ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടേണ്ടതാണ്. അപ്രകാരം ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും തുടർന്നുള്ള അലോട്ടുമെന്റുകളിൽ നിന്നും അവരെ ഒഴിവാക്കുന്നതുമാണ്.  നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായ അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി ഫീസ് അടച്ചു സ്ഥിര അഡ്മിഷൻ നേടാവുന്നതാണ്. ഇപ്പോൾ ലഭിച്ച അലോട്ട്മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ് / എയ്ഡഡ് പോളിടെക്നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നതാണ്) രജിസ്റ്റർ ചെയ്യേണ്ടതാണ്. അങ്ങനെയുള്ള അപേക്ഷകർ ര

+2 കഴിഞ്ഞവർക്ക് 5 വർഷ LLB കോഴ്സ് പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

ഇമേജ്
  ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 2023 ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സിറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2023- 24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത  പ്രവേശന പരീക്ഷക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. പ്രവേശനത്തിനു വേണ്ട യോഗ്യതകൾ 1. നേറ്റിവിറ്റി :- അപേക്ഷാർത്ഥി ഇന്ത്യൻ ആയിരിക്കണം. കേരളീയരായ അപേക്ഷകർക്ക് മാത്രമേ സംവരണാനുകൂല്യങ്ങൾക്കും ഫീസാനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുകയുളളൂ.  2. വിദ്യാഭ്യാസ യോഗ്യത:   a. കേരള സംസ്ഥാന ഹയർസെക്കന്ററി പരീക്ഷയോ, കേരളത്തിലെ സർവകലാശാലകൾ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം. b. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ള പ്ലസ് ടു പരീക്ഷ പാസ്സാവുകയോ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള യോഗ്യത നേടുകയോ ചെയ്തിരിക്കണം.  c. യോഗ്യത പരീക്ഷ ചുരുങ്ങിയത് 45% മാർക്ക് നേടി പാസായിരിക്കണം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്

ഡി.എൽ.എഡ് (TTC) പ്രവേശനം അപേക്ഷ ക്ഷണിച്ചു

ഇമേജ്
  പ്രൈമറി സ്കൂൾ അധ്യാപകരാകാനുള്ള  ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷന്‍ ( D El.Ed) അപേക്ഷ ക്ഷണിച്ചു . 2023-25 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേ ഷൻ (ഡി.എൽ.എഡ്.) ജനറൽ വിഭാഗത്തിലേക്കും ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്.) ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാ കോഴ്സുകളിലേക്കും പ്രവേശനത്തിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31/07/2023 വൈകുന്നേരം 5.00 മണി വരെ നീട്ടിയിരിക്കുന്നു. ഡിപ്ളോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള 2023 -2025  അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ വിവിധ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  സർക്കാർ ടീച്ചർ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെ സർക്കാർ മെറിറ്റു സീറ്റുകളിലേക്കുമാണ് ഈ പ്രവേശനപ്രക്രിയയിലൂടെ ചേരാൻ സാധിക്കുക.  ജൂലായ് 20 നു മുൻപ് അപക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ലഭിച്ചിരിക്കണം. ഒരു അപേക്ഷകന് ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്ക