പോളിടെക്നിക് കോളേജ് ഡിപ്ലോമാ പ്രവേശനം - ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

 2023 -24 അധ്യയന വർഷത്തെ പോളിടെക്നിക്ക് ഡിപ്ലോമ പ്രവേശനത്തിന്റെ ഫൈനൽ റാങ്ക് ലിസ്റ്റും ഫസ്റ്റ് അലോട്ട്മെൻറ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.


Click Here for Allotment Result

ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടേണ്ടതാണ്. അപ്രകാരം ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും തുടർന്നുള്ള അലോട്ടുമെന്റുകളിൽ നിന്നും അവരെ ഒഴിവാക്കുന്നതുമാണ്.

 നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായ അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി ഫീസ് അടച്ചു സ്ഥിര അഡ്മിഷൻ നേടാവുന്നതാണ്.

ഇപ്പോൾ ലഭിച്ച അലോട്ട്മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ് / എയ്ഡഡ് പോളിടെക്നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നതാണ്) രജിസ്റ്റർ ചെയ്യേണ്ടതാണ്. അങ്ങനെയുള്ള അപേക്ഷകർ രണ്ടാമത്തെ അലോട്ട്മെന്റിൽ അഡ്മിഷൻ എടുക്കേണ്ടതും അല്ലാത്ത പക്ഷം അലോട്ട്മെന്റ് റദ്ദാകുന്നതുമായിരിക്കും

 ഇപ്പോൾ ലഭിച്ച അലോട്ട്മെൻറിൽ താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ അലോട്ട്മെന്റ് നഷ്ടപ്പെടുന്നതാണ്. ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച

അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരുടെ നിലവിലെ ഓപ്ഷനുകൾ re-arrange ചെയ്യുന്നതിനോ, Remove ചെയ്യുന്നതിനോ PARTIAL CANCELLATION/RE-ARRANGEMENT OF OPTIONS എന്ന ലിങ്ക് വഴി സാധിക്കുന്നതാണ്.


>>>>>>>> >>


2023-24 ഡിപ്ലോമ പ്രവേശനത്തിന്റെ പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിച്ചു.അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 21-07-2023 നു വൈകിട്ട് 5 മണിവരെ സമയം ഉണ്ടായിരിക്കുന്നതാണ്.

പുതുക്കിയ ട്രയൽ അലോട്ട്മെൻറ് ലിസ്റ്റ് പരിശോധിക്കുന്നതിനായി Click below

Click Here for Trial Allotment Result

>>>>>>>>>>>>>

പോളി ടെക്നിക്  ഡിപ്ലോമ പ്രവേശന ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Click Here for Trial Allotment Result

പോളിടെക്നിക്കുകളിൽ  2023-24 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെൻറ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.

അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള അവസാന തിയ്യതി: 15.07.2023

അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം & ഒന്നാം അലോട്ട്മെൻറ്: 19.07.2023

ഒന്നാം അലോട്ട്മെൻറ് പ്രവേശനം അവസാനിക്കുന്ന തിയ്യതി 22.07.2023

രണ്ടാം അലോട്ട്മെൻ്റ്:26.07.2023

രണ്ടാം അലോട്ട്മെൻറ് പ്രവേശനം അവസാന തിയ്യതി 02.08.2023

ക്ലാസുകൾ തുടങ്ങുന്ന തിയ്യതി 16.08.2023

അഡ്മിഷൻ അവസാന തിയ്യതി:15.09.2023

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


2023 -24 അദ്ധ്യയന വർഷത്തെ പോളിടെക്നിക് കോളേജ് റഗുലർ ഡിപ്ലോമ പ്രവേശനത്തിനുള്ള One-time രജിസ്ട്രേഷൻ 06.07.2023 വരെയും ഓൺലൈൻ അപേക്ഷ സമർപ്പണം 07.07.2023 വരെയും ദീർഘിപ്പിച്ചിരിക്കുന്നു.


2023 -24 അദ്ധ്യയന വർഷത്തെ പോളിടെക്നിക് കോളേജ് റഗുലർ ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം 14/06/2023,  മുതൽ ആരംഭിച്ചു

Click Here List of Govt. Polytechnic  Colleges


LIST OF GOVERNMENT AIDED POLYTECHNIC COLLEGES





പോളിടെക്നിക് കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 14 മുതൽ അപേക്ഷിക്കാം. കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം.

SSLC/THSLC/CBSE-X മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/IHRD/CAPE പോളികളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50% സർക്കാർ സീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. THSLC, VHSE പാസ്സായവർക്ക് യഥാക്രമം 10, 2 ശതമാനം വീതം റിസർവേഷൻ ഉണ്ട്. VHSE പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. 

എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുന്നത് കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്‌കോർ നിശ്ചയിക്കുക.

പൊതു വിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും ശേഷം വിവിധ സർക്കാർ/ സർക്കാർ എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും NCC | Sports ക്വാട്ടകളിലേക്കും അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നതുമാണ്. NCC | Sports ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം NCC ഡയറക്ടറേറ്റിലേക്കും, സ്പോർട്സ് കൗൺസിലിലേക്കും നൽകണം. 

സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജ്, സർക്കാർ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ
 ആഗ്രഹിക്കുന്നവർ ഓരോ കോളജിലേക്കും ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും. 

ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാകും. ജൂൺ 14 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷാ സമർപ്പണം ജൂൺ 30 ന് അവസാനിക്കും.





.


അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം