+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം
ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വിധം.
https://www.vhseportal.kerala.gov.in/public/admissions (Click Here to Apply )
എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
മെയ് 16 മുതൽ അപേക്ഷിക്കാം.
വലത് വശത്ത് കാണുന്ന Register Now എന്ന ബട്ടണിൽ Click ചെയ്യുക.
തുടർന്ന് വരുന്ന ഈ പേജിൽ Declaration വായിച്ച ശേഷം രണ്ട് check box ലും Tick ചെയ്ത് proceed for Registration എന്ന ബട്ടണിൽ Click ചെയ്യുക.
ഈ പേജിൽ വിദ്യാർത്ഥിയുടെ പേര് , മൊബൈൽ നമ്പർ (2 തവണ രേഖപ്പെടുത്തുക), പുതിയ ഒരു പാസ് വേർഡ് (2 തവണ രേഖപ്പെടുത്തണം) എന്നിവ രേഖപ്പെടുത്തി അതിന് താഴെ കാണുന്ന Charecters Enter ചെയ്ത് Submit ബട്ടൺ click ചെയ്യുക.ഇതോടെ ആദ്യ ഘട്ടമായ രജിസ്ട്രേഷൻ പൂർത്തിയായി . മൊബൈൽ നമ്പർ ആയിരിക്കും User Name,
ആ Window യിൽ താഴെ കാണുന്ന Login click ചെയ്ത് അപേക്ഷാ സമർപ്പണത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കാം. (പിന്നീട് ആണ് ബാക്കി അപേക്ഷ പൂർത്തീകരിക്കുന്നത് എങ്കിൽ ആദ്യ window യിലെ Login എന്ന ബട്ടണിൽ Click ചെയ്തും വെബ് സൈറ്റിലേക്ക് പ്രവേശിക്കാം ).
മൊബൈൽ നമ്പർ User Name ഉം
നേരത്തേ നിർമ്മിച്ച പാസ്‌വേർഡും Enter ചെയ്യുക. അതിന് താഴെ കാണുന്ന characters കൂടെ Enter ചെയ്ത് Login ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP - 1
ലോഗിൻ ചെയ്താൽ ലഭിക്കുന്ന ഈ Application Window യിൽ ഏത് സ്കീ ആണ് പഠിച്ചത് (Drop down menu ) , ജനനത്തിയതി, 10th പരീക്ഷാ രജിസ്ട്രേഷൻ നമ്പർ, പാസായ വർഷവും മാസവും, താമസിക്കുന്ന ജില്ല എന്നിവ രേഖപ്പെടുത്തി Save ബട്ടൺ Click ചെയ്യുക.STEP -2
SSLC / 10th ക്ലാസ് പഠിച്ച സ്കൂൾ select ചെയ്യുക.
(സ്കൂളിൻ്റെ പേര് ലഭ്യമല്ലെങ്കിൽ Others എന്ന് Select
ചെയ്യുക. തുടർന്ന് വ്യക്തിഗത വിവരങ്ങൾ Contact Details എന്നിവ രേഖപ്പെടുത്തുക.
Caste Catagory എന്ന കോളം വളരെ ശ്രദ്ധിച്ച് മാത്രം തെരഞ്ഞെടുക്കുക. സംവരണ വിഭാഗക്കാർ അവരുടെ ജാതി വിഭാഗങ്ങൾക്ക് അനുസൃതമായ Catagory തെരഞ്ഞെടുക്കണം ( ഉദാഹരണമായി Ezhava / Thiyya വിഭാഗത്തിൽപെട്ടവർ Caste Catagory എന്ന കോളത്തിൽ Ezhava / Thiyya / Billava - ETB എന്ന് തെരഞ്ഞെടുക്കണം, പലപ്പോഴും OBC എന്ന് രേഖപ്പെടുത്തുന്നത് സംവരണം നഷ്ടമാവാൻ ഇടവരുത്താറുണ്ട്) .
മുന്നോക്ക സമുദായത്തിൽപെട്ട അപേക്ഷകർ ആണെങ്കിൽ EWS എന്ന ഒരു Option കാണാം അതിൽ ക്ലിക്ക് ചെയ്യുക. വാർഷിക വരുമാനവും രേഖപ്പെടുത്തണം.
Other Details എന്ന അവസാന ഭാഗത്ത് ബാധകമായ ഏതെങ്കിലും ഉണ്ടെങ്കിൽ അത് Tick ചെയ്ത് രേഖപ്പെടുത്തുക.
തെറ്റ് കൂടാതെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം Save ബട്ടൺ Click ചെയ്യുക.
STEP -3
SSLC / തത്തുല്യ പരീക്ഷയുടെ ഗ്രേഡ് വിവരങ്ങൾ ഈ പേജിൽ ലഭ്യമാകും. മറ്റ് സ്കീമുകൾ ആണെങ്കിൽ ആ സ്കോറുകൾ ഇവിടെ രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പ് വരുത്തി Save ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP -4
ഇവിടെയാണ് വിദ്യാർത്ഥി പഠിക്കാൻ താത്പര്യമുള്ള സ്കൂളുകളും കോഴ്സും തെരഞ്ഞെടുത്ത് ക്രമത്തിൽ രേഖപ്പെടുത്തേണ്ടത്.
സ്കൂൾ Select ചെയ്യുമ്പോൾ അടുത്ത കോളത്തിൽ ആ സ്കൂളിലെ കോഴ്സുകൾ ലഭ്യമാവും. അവയിൽ ഒന്ന് രേഖപ്പെടുത്തി Add ബട്ടൺ click ചെയ്യുക.
തുടർന്ന് അടുത്ത ഓപ്ഷനുകളും ഇതേ രീതിയിൽ ചേർക്കുക. ചേർത്ത ഓപ്ഷനുകൾ താഴെ കാണാവുന്നതാണ്. അവയുടെ ക്രമം Edit ചെയ്യാനും Delete ചെയ്യാനും അവിടെ സൗകര്യമുണ്ട്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും ഒരു അപേക്ഷയിൽ തന്നെ ഓപ്ഷൻ നൽകാം. ( ജില്ലാ തലത്തിൽ വ്യത്യസ്ത അപേക്ഷകൾ ആവശ്യമില്ല).
എല്ലാ ഓപ്ഷനുകളും രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി Save ബട്ടൺ Click ചെയ്യുക.
STEP -5
അപേക്ഷയിൽ ചേർക്കേണ്ട അധിക യോഗ്യതകളും അവയുടെ സർട്ടിഫിക്കറ്റുകളും ആണ് ഇവിടെ രേഖപ്പെടുത്തേണ്ടത്.
ഒരോ സർട്ടിഫിക്കറ്റിൻ്റേയും നമ്പർ, തിയ്യതി, നൽകിയ അധികരി / സ്ഥാപനം, എന്നിവ രേഖപ്പെടുത്തണം. ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുട്ടികൾ സർട്ടിഫിക്കറ്റ് Upload ചെയ്യണം.
ബോണസ് പോയൻ്റിന് അർഹമായവയും, Eligibility, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലെ നേട്ടങ്ങൾ എന്നിവയുടെ സർട്ടിഫിക്കറ്റുകളും ആണ് ഇവിടെ ചേർക്കേണ്ടത്.
Upload Type എന്നതിന് താഴെ Click ചെയ്ത് അർഹമായവ Select ചെയ്യുക തൊട്ടടുത്ത കോളത്തിൽ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ കാണാം. അവയിൽ അപേക്ഷകന് ബാധകമായവ തെരഞ്ഞെടുത്ത് അനുബന്ധ വിവരങ്ങൾ രേഖപ്പെടുത്തുക.
തുടർന്ന് Add Certificate ബട്ടൺ click ചെയ്യുക.
Upload ചെയ്ത സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ തഴെ ലഭ്യമാവും.
ഇതോടെ അപേക്ഷാ സമർപ്പണത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കും.
STEP-6
ഇവിടെ click ചെയ്താൽ ഇതുവരെ രേഖപ്പെടുത്തിയ അപേക്ഷാ വിവരങ്ങളുടെ Preview കാണാൻ സാധിക്കും.
എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്തി അതിന് തഴെയുള്ള Declaration ൽ Tick രേഖപ്പെടുത്തി Final Submit ചെയ്യുക.
തുടർന്ന് ലഭിക്കുന്ന അപേക്ഷയുടെ PDF Print എടുത്ത് സൂക്ഷിക്കുക ( സ്കൂളുകളിൽ ഇപ്പോൾ സമർപ്പിക്കേണ്ടതില്ല ).
Disclaimer: Please refer official notification for further authenticity..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ