+1 പ്രവേശനം- ആവശ്യമായ രേഖകൾ



+1 അഡ്മിഷനും,അപേക്ഷിക്കുമ്പോഴും ആവശ്യമായ സർട്ടിഫിക്കറ്റുകൾ .

SSLC / ( റിസൾട്ടിൻ്റെ Printed Copy), TC , സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. മറ്റു രേഖകൾ ഇവയാണ്.

ജാതി സർട്ടിഫിക്കറ്റ്

📌കേരള സിലബസിൽ (SSLC ) പാസ്സ് ആയവർക്ക് അവരുടെ SSLC ബുക്കിൽ ജാതി രേഖപെടുത്തിയിട്ടുള്ളതിനാൽ അവർക്ക് പ്രത്യേകം ജാതി സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതില്ല, എന്നാൽ SSLC ബുക്കിൽ തെറ്റായ ജാതി യാണ് രേഖപെടുത്തിയിരിക്കുന്നത് എങ്കിൽ അവർ ശരിയായ  ജാതി  തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ്.

📌 CBSE,ICSE സിലബസിൽ പഠിച്ചവർ, അവരുടെ പത്താം ക്ലാസ്  സർട്ടിഫിക്കറ്റിൽ ജാതി രേഖ പെടുത്താത്തതിനാൽ സംവരണം ലഭിക്കാൻ പ്രത്യേകം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

 📌OEC വിഭാഗത്തിൽ പെട്ടവർ ആണെങ്കിൽ അവർ  ജാതി സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം.

📌EWS (ജനറൽ വിഭാഗത്തിൽ നിന്നും  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വിഭാഗത്തിൽപെട്ടവർ  വില്ലേജ് ഓഫീസിൽ  നിന്നും ലഭിക്കുന്ന EWS സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്

ഭിന്ന ശേഷിക്കാർ

📌 ഭിന്ന ശേഷിക്കാർ 40 % ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ  സർട്ടിഫിക്കറ്റ്  ഹാജരാ ക്കേണ്ടതും, IED സ്ക്രീനിംഗ് / കൗൺസിലിംഗിൽ പങ്കെടുക്കുകയും ചെയ്യേണ്ടതാണ്

നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

📌താമസിക്കുന്ന തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളുടേയും താലുക്കിൻറയും പേരിൽ ബോണസ് പോയിൻറുകൾ ലഭിക്കുന്നവർ SSLC ബുക്കിൽ ആ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അല്ലാത്ത പക്ഷം റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം

📌 എൻ.സി.സി ക്ക് 75 ശതമാനം ഹാജരുണ്ടെന്ന എൻ.സി.സി ഡയറക്ടറേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുരസ്‌കാർ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം സ്കൗട്ട് വിഭാഗത്തിൽ ബോണസ് പോയിൻറിന് അർഹതയുണ്ടാകും

📌സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ A GO(No) No.214/2012/Home dated 04/08/2012 പറയും  പ്രകാരമുള്ള SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ്

📌 ആർമി/നേവി/ എയർഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങളിലെ സർവീസിലുള്ള ജവാൻ ആശ്രിതർ എന്നുള്ളതിന് പ്രസ്തുത ജവാൻെറ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആർമി/നേവി/ എയർഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങളിൽ നിന്നും വിരമിച്ച എക്സ് സർവീസ് ജവാന്റെ ആശ്രിതർ എന്നുള്ളതിന് സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം
📌 പത്താം  ക്ലാസ്സിൽ  പഠിക്കുമ്പോൾ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികൾ  ആയിട്ടുണ്ട് എങ്കിൽ ആയതിന്റെ  സർട്ടിഫിക്കറ്റ്  നിങ്ങളുടെ പത്താം  ക്ലാസ്  പഠിച്ച സ്കൂളിൽ  നിന്നും  വാങ്ങിക്കണം

📌 ആർട്സ് , സ്പോർട്സ് , മറ്റു എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിൽ  പങ്കെടുത്തിട്ടുണ്ട്  എങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റുകൾ

📌 ലിറ്റിൽ  കൈറ്റ്സിൽ A  ഗ്രേഡ്  നേടിയിട്ടുണ്ട്  എങ്കിൽ അതിന്റെ  സർട്ടിഫിക്കറ്റ്

LSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ നിർദ്ദിഷ്ഠ മാതൃകയിൽ എ.ഇ.ഒ നൽകുന്ന സർട്ടിഫിക്കറ്റ് / LSS സർട്ടിഫിക്കറ്റ് ഹാജരാക്കണം.

USS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.

NMMSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ റിസൾട്ട് പേജ് ഹാജരാക്കണം.

വരുമാന  സർട്ടിഫിക്കറ്റ്

പ്ലസ്  വൺ  അപേക്ഷ  സമർപ്പണത്തിനു  വരുമാന  സർട്ടിഫിക്കറ്റ്  ആവശ്യമില്ല.

പ്രത്യേക പരിഗണനക്കായി ഉൾപ്പെടുത്തുന്ന എല്ലാ വിവരങ്ങൾക്കും വേണ്ടുന്ന എല്ലാ  സർട്ടിഫിക്കറ്റിന്റെയും  വിവരങ്ങൾ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുള്ളതിനാൽ എല്ലാ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം.


Disclaimer: Please refer official notification for further authenticity.

അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം