ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം
ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) -VHSE . കോഴ്സുകളെ വിശദമായി മനസിലാക്കാം - അപേക്ഷ സമർപ്പിക്കാം.
+2 പഠനത്തോടൊപ്പം ദേശീയ അംഗീകാരമുള്ള ഒരു സ്കിൽ സർട്ടിഫിക്കറ്റ് (NSQF സർട്ടിഫിക്കറ്റ്) കൂടി ലഭ്യമാക്കുന്ന പഠന മേഖലയാണ് ഹയർ സെക്കണ്ടറി ( വൊക്കേഷണൽ ) - VHSE
സയൻസ് ,കൊമേഴ്സ്, ഹുമാനിറ്റീസ് വിഷയങ്ങളിൽ +2 പഠനത്തോടൊപ്പം 48 വിഷയങ്ങളിലായുള്ള Skill സർട്ടിഫിക്കറ്റുകളിൽ ഒന്നും നേടാൻ സാധിക്കും. പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യം കൂടെ സാക്ഷാത്കരിക്കുകയാണ് ഇവിടെ.
48 കോഴ്സുകളും അവയുടെ പഠന വിഷയങ്ങളും ഉൾപ്പെടുന്ന പട്ടിക. ( Zoom it for better view)
സ്കൂളുകളും അവിടെ ലഭ്യമായ കോഴ്സുകളും അറിയുന്നതിനായി താഴെയുള്ള ലിങ്കിൽ Click ചെയ്യുക
ഈ വർഷത്തെ പ്രവേശനത്തിനായി മെയ്.16 മുതൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
അല്ലെങ്കിൽ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondary (Vocational) Admission എന്ന ലിങ്കിൽ Click ചെയ്തും വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കും മുമ്പ് വിശദമായ പ്രോസ്പെക്ടസ് വായിച്ചു മനസിലാക്കുക.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷാ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടം Candiate Registration എന്നതാണ്.
വെബ് സൈറ്റിൽ ലഭ്യമായ ലിങ്കിൽ Click ചെയ്ത് വിദ്യാർത്ഥിയുടെ പേര്, മൊബൈൽ നമ്പർ, എന്നിവ നൽകി പുതിയ പാസ് വേർഡ് രണ്ടു തവണ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന OTP രേഖപ്പെടുത്തി Confirm ചെയ്യുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാവും.
രജിസ്ട്രേഷൻ സമയത്ത് നിർമ്മിച്ച പാസ് വേർഡും മൊബൈൽ നമ്പർ User ID യും ആയി രേഖപ്പെടുത്തി അപേക്ഷാ സമർപ്പണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് Login ചെയ്യാം.
വ്യക്തിഗത വിവരങ്ങൾ, റിസർവേഷൻ , വെ
യ്റ്റേജ്, എന്നീ വിവരങ്ങളെല്ലാം കൃത്യമായി നൽകി പഠിക്കാൻ താത്പര്യപ്പെടുന്ന സ്കൂളുകളും കോഴ്സുകളും ക്രമമായി Option നൽകി അപേക്ഷ Submit ചെയ്യാം.
അപേക്ഷയിൽ രേഖപ്പെടുത്തിയ വെയ്റ്റേജ് സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ കൂടി രേഖപ്പെടുത്തി Confirm ചെയ്താൽ അപേക്ഷാ സമർപ്പണം പൂർത്തിയായി.
അവസാനം ലഭിക്കുന്ന അക്നോളഡ്ജ്മെൻ്റ് പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക.
രജിസ്ട്രേഷൻ സമയത്ത് നിർമ്മിച്ച പാസ് വേർഡ് എഴുതി സൂക്ഷിക്കുക. പിന്നീട് അലോട്ട്മെൻ്റ് പരിശോധിക്കുന്നതിന് പാസ് വേർഡ് നിർബന്ധമാണ്.
സംസ്ഥാനത്തെ ഏത് സ്കൂളിലേക്കും ഒരു അപേക്ഷയിൽ തന്നെ ഓപ്ഷനുകൾ നൽകാം.
(ജില്ലാ തലത്തിൽ വ്യത്യസ്ത അപേക്ഷകൾ ആവശ്യമില്ല.)
അപേക്ഷ മെയ് 16 മുതൽ സമർപ്പിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ