+2 കഴിഞ്ഞവർക്ക് 5 വർഷ LLB കോഴ്സ് പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

 ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 2023 ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.


തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സിറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2023- 24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത  പ്രവേശന പരീക്ഷക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

പ്രവേശനത്തിനു വേണ്ട യോഗ്യതകൾ


1. നേറ്റിവിറ്റി :- അപേക്ഷാർത്ഥി ഇന്ത്യൻ ആയിരിക്കണം. കേരളീയരായ അപേക്ഷകർക്ക് മാത്രമേ സംവരണാനുകൂല്യങ്ങൾക്കും ഫീസാനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുകയുളളൂ. 

2. വിദ്യാഭ്യാസ യോഗ്യത:  

a. കേരള സംസ്ഥാന ഹയർസെക്കന്ററി പരീക്ഷയോ, കേരളത്തിലെ സർവകലാശാലകൾ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം.

b. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ള പ്ലസ് ടു പരീക്ഷ പാസ്സാവുകയോ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള യോഗ്യത നേടുകയോ ചെയ്തിരിക്കണം. 

c. യോഗ്യത പരീക്ഷ ചുരുങ്ങിയത് 45% മാർക്ക് നേടി പാസായിരിക്കണം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് 42% മാർക്കും എസ്.സി. എസ്.റ്റി വിഭാഗം വിദ്യാർത്ഥികൾക്ക് 40% മതിയാകും. 

3. വയസ്സ്:  31.12.2023 ൽ 17 വയസ്സ് പൂർത്തിയായിരിക്കണം.


 പ്രവേശന പരീക്ഷ പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേരളത്തിലെ 14 ജില്ലകളിലെയും കേന്ദ്രങ്ങളിൽ വച്ച് 06.08.2023 ഞായറാഴ്ച പ്രവേശന പരീക്ഷ നടത്തുന്നതാണ്. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയ്ക്ക് ജനറൽ ഇംഗ്ലീഷ്, പൊതുവിഞ്ജാനം, ഗണിതവും മാനസികശേഷിയും, നിയമ പഠനത്തിനുള്ള അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഓരോ ശരിയുത്തരത്തിനും മൂന്ന് മാർക്ക് വീതമായിരിക്കും. (ആകെ മാർക്ക് 200×3=600). തെറ്റായ ഓരോ ഉത്തരത്തിനും ഓരോ മാർക്ക് വീതം കുറവു ചെയ്യുന്നതാണ്.

പ്രവേശന പരീക്ഷയിലെ യോഗ്യതാ മാനദണ്ഡം ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നതിന് ജനറൽ/എസ്.ഇ.ബി.സി വിഭാഗക്കാർ ആകെ 600 മാർക്കിന്റെ കുറഞ്ഞത് 10 ശതമാനവും എസ്.സി./എസ്.ടി വിഭാഗക്കാർ കുറഞ്ഞത് 5 ശതമാനവും നേടിയിരിക്കണം.

 ഓൺലൈൻ അപേക്ഷ സമർപ്പണവും അപേക്ഷാ ഫീസും ജനറൽ ,എസ്.ഇ.ബി.സി വിഭാഗത്തിന് 685 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 345 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 12.07.2023 മുതൽ 19.07.2023 വൈകിട്ട് 4.00 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Click Here to Apply online

Click here to know How to Apply

Click Here to download Prospectus


അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം