ഡി.എൽ.എഡ് (TTC) പ്രവേശനം അപേക്ഷ ക്ഷണിച്ചു

 പ്രൈമറി സ്കൂൾ അധ്യാപകരാകാനുള്ള  ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷന്‍ ( D El.Ed) അപേക്ഷ ക്ഷണിച്ചു .

2023-25 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേ ഷൻ (ഡി.എൽ.എഡ്.) ജനറൽ വിഭാഗത്തിലേക്കും ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്.) ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാ കോഴ്സുകളിലേക്കും പ്രവേശനത്തിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31/07/2023 വൈകുന്നേരം 5.00 മണി വരെ നീട്ടിയിരിക്കുന്നു.


ഡിപ്ളോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള 2023 -2025  അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ വിവിധ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

സർക്കാർ ടീച്ചർ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെ സർക്കാർ മെറിറ്റു സീറ്റുകളിലേക്കുമാണ് ഈ പ്രവേശനപ്രക്രിയയിലൂടെ ചേരാൻ സാധിക്കുക. 

ജൂലായ് 20 നു മുൻപ് അപക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ലഭിച്ചിരിക്കണം. ഒരു അപേക്ഷകന് ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കുന്നത് അതിനാൽ തന്നെ അയോഗ്യതയായി പരിഗണിക്കപ്പെടും. അതുകൊണ്ട് തന്നെ അപേക്ഷാർത്ഥി ഒരു ജില്ലയിൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂവെന്ന സത്യവാങ്ങ്മൂലം ഇതോടൊപ്പം സമർപ്പിക്കണം. പൂർണ്ണമായി പൂരിപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടും. 

എയ്ഡഡ് - സ്വാശ്രയ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി - മാനേജ്‌മെന്റ് ക്വാട്ടയിലേക്ക്  അതാത് സ്ഥാപനങ്ങളുടെ മാനേജർക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

14 വിദ്യാഭ്യാസ ജില്ലകളിലായി 101 സ്ഥാപനങ്ങളാണ് സർക്കാർ -എയ്ഡഡ് മേഖലയിലായുള്ളത്. മാഹിയിലെ അഫിലിയേറ്റഡ് ടി.ടി.ഐ. ഉൾപ്പടെ വിവിധ വിദ്യാഭ്യാസ ജില്ലകളിലായി 94 സ്ഥാപനങ്ങളുണ്ട്. നാലു സെമസ്റ്ററുകളാണ് ഡി.എൽ.എഡ് കോഴ്സസിനുള്ളത്. പരീക്ഷകൾ സെമസ്റ്റർ സമ്പ്രദായത്തിലായതിനാൽ ഓരോ സെമസ്റ്ററിലെ പരീക്ഷകൾക്കു ശേഷവും ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.

ഇതോടൊപ്പം തന്നെ ഡിപ്പാർട്ടുമെന്റ് ക്വോട്ടയിലേക്കും അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. സർക്കാർ - ഏയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന ട്രയിനിംഗ് യോഗ്യത ഇതുവരേക്കും നേടിയിട്ടില്ലാത്ത എൽ.പി.എസ്.എ., യു.പി.എസ്.എ. ജ്യൂനിയർ ലാംഗ്വേജ് അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, 5 വർഷം സർവ്വീസും പ്ലസ് ടു വിന് 50 % മാർക്കും നേടിയിട്ടുള്ള വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജീവനക്കാരായ അനധ്യാപകർ എന്നിവർക്കും സർക്കാർ - ഏയ്ഡഡ് കോളേജുകളിലെ ഡിപ്പാർട്ടുമെന്റ് ക്വോട്ട സീറ്റുകളിലേക്കു അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത...

അപേക്ഷകർ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ 50% മാർക്കോടെ നേടിയിരിക്കണം. എന്നാൽ യോഗ്യതാ പരീക്ഷ പാസ്സാകാൻ സെ പരീക്ഷയുൾപ്പടെ മൂന്നിൽ കൂടുതൽ ചാൻസെടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യത പരീക്ഷയുടെ മാർക്കിൽ 5% ഇളവുണ്ട്. പട്ടികജാതി - വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്ക് പരിധിയില്ല. അപേക്ഷകരുടെ പ്രായം 17 നും 33 നും ഇടയിലായിരിക്കണം. പ്രായം കണക്കാക്കുന്നത് 2023  ജൂലൈ 1 എന്ന തീയതി വെച്ചാണ്.

വിവിധ സമുദായങ്ങൾക്കുള്ള സംവരണ ക്രമത്തിനു പുറമെ, നിശ്ചിത സീറ്റുകൾ , ഡിപ്പാർട്ടുമെന്റ് ക്യോട്ടയിലെ അപേക്ഷകർ , വിമുക്തഭടൻമാർ ,ജവാൻമാരുടെ കുടുംബാംഗങ്ങൾ, ഭിന്നേശേഷിയുള്ള വർ, കായിക വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കമായ മുന്നോക്ക സമുദായക്കാർ എന്നിവർക്കായി സർക്കാർ - എയ്ഡഡ് സ്ഥാപനങ്ങളിൽ നീക്കിവെച്ചിട്ടുണ്ട്. ഇതിനു പുറമെ എൻ.സി.സി, സ്കൗട്ട് സ് & ഗൈഡ്സ്, എൻ.എസ്.എസ്. എന്നീ വിഭാഗക്കാർക്ക് പ്രവേശനത്തിന് പ്രത്യേക വെയ്റ്റേജ് ലഭിക്കുന്നതാണ്.

 അപേക്ഷാ സമർപ്പണം. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫാറത്തിന്‍റെ മാതൃകയിലാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിച്ചതിനു ശേഷം തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ 20/07/2023 ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായോ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകളിൽ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കണം. പട്ടികജാതി- വർഗ്ഗ വിഭാഗക്കാർ സ്റ്റാമ്പ് ഫീ ഒടുക്കേണ്ടതില്ല.


അപേക്ഷകർ തെരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ മേൽവിലാസം അനുബന്ധം III ആയി ചേർത്തിട്ടുണ്ട്.


മാനേജ്മെന്റ് ക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് എയ്ഡഡ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്ക് നേരിട്ടോ രജിസ്റ്റേർഡ് പോസ്റ്റായോ അപേക്ഷിക്കേണ്ടതാണ്. ഇത്തരം അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയിരിക്കണം. ന്യൂനപക്ഷ ടി.ടി.ഐ കളിലേക്ക് പൊതു മെരിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള 50% സീറ്റുകളിലേക്കുള്ള അപേക്ഷകളും ബന്ധപ്പെട്ട ടിടിഐ മാനേജർക്ക് നൽകേണ്ടതും മാനേജർമാർക്ക് നൽകുന്ന അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നൽകേണ്ടതാണ്.


സ്വാശ്രയ സ്ഥാപനങ്ങളിലെ മെരിറ്റ് ക്വാട്ടയിലുള്ള അപേക്ഷയോടൊപ്പം 100 നൂറ് രൂപയ്ക്കുള്ള ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ പേരിൽ വാങ്ങി ഉള്ളടക്കം ചെയ്യേണ്ടതാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല. മെരിറ്റ് ക്വാട്ടയിലുള്ള അപേക്ഷകർ അതാത് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ അയയ്ക്കേണ്ടതാണ്; മാനേജ്മെന്റ് ക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് അതാത് സ്ഥാപനത്തിന്റെ മാനേജർമാരുടെ  പേരിലെടുത്ത 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അതാത് മാനേജർമാർക്കു തന്നെ അപേക്ഷ നൽകേണ്ടതാണ്.


ഹയർസെക്കന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെയും മറ്റ് രേഖകളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

കന്നഡ ടീച്ചേഴ്സ് ട്രെയിനിംഗ്...

കോഴ്സിലേക്കുള്ള അപേക്ഷകൾ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർക്കും തമിഴ് ടീച്ചേഴ്സ് ട്രയിനിം​ഗ് കോഴ്സിലേക്കുള്ള അപേക്ഷകൾ പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും ഇംഗ്ലീഷ് മീഡിയം ടീച്ചേഴ്സ് ട്രയിനിം​ഗ് കോഴ്സിലേക്കുള്ള അപേക്ഷകൾ തിരുവനന്തപുരം, കൊല്ലം , മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്കും ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. ലേക്കുളള അപേക്ഷകൾ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. മാനേജർക്കും പ്രത്യേകം സമർപ്പിക്കണം.

അറബി, സംസ്കൃതം, ഉറുദു, ഹിന്ദി അധ്യാപകരാകാൻ ഉള്ള ഡിഎൽഎഡ് കോഴ്‌സിനും അപേക്ഷകൾ ഇതോടൊപ്പം സ്വീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് രീതി

1. യോഗ്യത പരീക്ഷക്കു ലഭിച്ച മാർക്ക് :- 80 %

2. ഇന്റർവ്യൂവിൽ ലഭിച്ച മാർക്ക് :- 10%

3. സ്പോർട്സ് / ഗെയിംസ് / കലോൽസവം എന്നിവയിലെ പ്രാഗത്ഭ്യം, മുൻഗണനാ ക്രമത്തിൽ :- 10%

a) ദേശീയ തലം

b) സംസ്ഥാന തലം

c) ജില്ലാതലം

d) ഉപജില്ലാതലം


എന്നാൽ സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ മാനദണ്ഡം, താഴെ കാണും പ്രകാരമാണ്.

1. യോഗ്യത പരീക്ഷക്കു ലഭിച്ച മാർക്ക് :- 65 %

2. ഇന്റർവ്യൂവിൽ ലഭിച്ച മാർക്ക് :- 35%

സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള വിജ്ഞാപനം, അപേക്ഷാ ഫോറം, കോളേജുകളുടെ പട്ടിക എന്നിവ ലഭിക്കാൻ താഴെ Click ചെയ്യുക

Click Here to Download Notification 


സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള വിജ്ഞാപനം, അപേക്ഷാ ഫോറം, കോളേജുകളുടെ പട്ടിക എന്നിവ ലഭിക്കാൻ താഴെ Click ചെയ്യുക

Click here to Download Notification (self finance)  

അവസാന തിയ്യതി: ജൂലൈ 20


അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം