ഹയർ സെക്കണ്ടറി, VHSE (NSQF) ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


 ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു,

Click Here for VHSE (NSQF) Results


Click Here for HSE Results


വൊക്കേഷണൽ ഹയർ സെക്കന്ററി 2023 മാർച്ചിൽ നടത്തിയ NSQF സ്കീമിലെ ഒന്നാം വർഷപരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യ നിർണ്ണയവും, സൂക്ഷ്മപരിശോധനയും നടത്തുന്നതിനുളള അപേക്ഷകൾ www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.

പുനർ മൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് അതോടൊപ്പം പോർട്ടലിൽ നിന്നു ലഭിക്കുന്ന സ്കോർ ഷീറ്റ് എന്നിവ നിശ്ചിത ഫീസോടുകൂടി മാർച്ചിലെ പരീക്ഷയ്ക്ക് വിദ്യാർത്ഥി രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് 19.06.2023 വൈകിട്ട് 5 മണിക്കകം സമർപ്പിക്കേണ്ടതാണ്. പുനർ മൂല്യനിർണ്ണയത്തിന് പേപ്പറൊന്നിന് 500 രൂപാ നിരക്കിൽ ഫീസ് അപേക്ഷയോടൊപ്പം പ്രിൻസിപ്പാളിന് നൽകേണ്ടതാണ്. പുനർമൂല്യ നിർണ്ണയത്തിനായി വിദ്യാർത്ഥികളിൽ നിന്നു ലഭിക്കുന്ന ഫീസ് സൂചന 2 ലെ സർക്കാർ ഉത്തരവ് പ്രകാരം പ്രിൻസിപ്പാൾമാർ പി.ഡി. അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.


സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പേപ്പറൊന്നിന് 100 രൂപാ നിര ക്കിൽ 0202-01-102-93-VHSE Fees' എന്ന ശീർഷകത്തിൽ അടയ്ക്കേണ്ടതും അസ്സൽ ചെലാൻ അപേക്ഷയോടൊപ്പം പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്.

ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യമുള്ള വിദ്യാർത്ഥികൾ പേപ്പറൊന്നിന് 300 രൂപാ നിര ക്കിൽ ഫീസ് മേൽപ്പറഞ്ഞ ശീർഷകത്തിൽ അടച്ച് ചെലാന്റെ അസ്സലും അപേക്ഷയും ഫലം പ്രസിദ്ധീകരിച്ച് 3 മാസത്തിനകം പരീക്ഷാ സെക്രട്ടറിയുടെ ആഫീസിൽ  അയച്ചുകൊടുക്കേണ്ടതാണ്. അപേക്ഷാഫാറത്തിന്റെ മാതൃക 2022 ലെ പരീക്ഷാ വിജ്ഞാപനത്തിന്റെ അനുബന്ധത്തിൽ നിന്നും ലഭ്യമാകുന്നതാണ്.

അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം