+1 അഡ്മിഷനും,അപേക്ഷിക്കുമ്പോഴും ആവശ്യമായ സർട്ടിഫിക്കറ്റുകൾ . SSLC / ( റിസൾട്ടിൻ്റെ Printed Copy), TC , സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. മറ്റു രേഖകൾ ഇവയാണ്. ജാതി സർട്ടിഫിക്കറ്റ് 📌കേരള സിലബസിൽ (SSLC ) പാസ്സ് ആയവർക്ക് അവരുടെ SSLC ബുക്കിൽ ജാതി രേഖപെടുത്തിയിട്ടുള്ളതിനാൽ അവർക്ക് പ്രത്യേകം ജാതി സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതില്ല, എന്നാൽ SSLC ബുക്കിൽ തെറ്റായ ജാതി യാണ് രേഖപെടുത്തിയിരിക്കുന്നത് എങ്കിൽ അവർ ശരിയായ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ്. 📌 CBSE,ICSE സിലബസിൽ പഠിച്ചവർ, അവരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ജാതി രേഖ പെടുത്താത്തതിനാൽ സംവരണം ലഭിക്കാൻ പ്രത്യേകം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 📌OEC വിഭാഗത്തിൽ പെട്ടവർ ആണെങ്കിൽ അവർ ജാതി സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. 📌EWS (ജനറൽ വിഭാഗത്തിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വിഭാഗത്തിൽപെട്ടവർ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന EWS സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് ഭിന്ന ശേഷിക്കാർ 📌 ഭിന്ന ശേഷിക്കാർ 40 % ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫ