പാരാമെഡിക്കൽ ബിരുദം - അപേക്ഷിക്കാം

 സർക്കാർ -സ്വാശ്രയ സ്ഥാപനങ്ങളിലെ പാരാമെഡിക്കൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

Remittance of application fee has been extended till 15.6.2024. 

Last date for submission of application is 17.6.2024




കോഴ്സുകൾ

NUB.Sc. Nursing

BSc Nursing [Bachelor of Science in Nursing] is a 4-year undergraduate program in the field of Medical Science, preparing students to serve humanity with the help of medical treatment. Students who have completed 10+2 with Biology (as a compulsory subject). A BSc Nursing course focuses on imparting knowledge to students on critical care, and advanced analytical skills, and helps them inculcate values that are necessary for becoming professional nurses. This program is designed to help students address the healthcare sector’s needs of the nation, society, and individuals.
MLB.Sc. Medical Laboratory Technology (B.Sc. MLT)

BSc Medical Lab Technology is an undergraduate paramedical program of 4 years. It offers practical and theoretical knowledge about the diagnosis, treatment, and prevention of various kinds of diseases and health problems with the help of clinical laboratory tests. During the program, the students perform various diagnostic analyses on body fluids, which include hematology, bacteriology, immunologic, chemical, and microscopic during the course.
PYBachelor of Physiotherapy (B.P.T)

The duration of the course is four and half years including Compulsory Internship of six months. Physiotherapists assess, plan and implement rehabilitative programs that improve or restore human motor functions, maximize movement ability, relieve pain syndromes, and treat or prevent physical challenges associated with injuries, diseases and other impairments. They apply a broad range of physical therapies and techniques such as movement, ultrasound, heating, laser and other techniques. They may develop and implement programmes for screening and prevention of common physical ailments and disorders.
CVBachelor of Cardio Vascular Technology (B.C.V.T)

The duration of the course is Three years plus ten month of compulsory internship. A cardiovascular technologist works in a cardiac cath lab and performs assistance to the interventional cardiologist very complex procedures, including stent implants, cardiac pacemakers and defibrillators and other tests to diagnose heart disease. They take emergency calls and participate in saving the lives of those who are having a heart attack. Most of these graduates are hired by Hospitals, Medical Centers. Cardiovascular technologists may specialize in three areas of practice: • Invasive cardiology • Cardiac sonography • Vascular technology/ sonography
LPBachelor of Audiology and Speech Language Pathology (B.A.S.L.P)

Duration of the course is of 3 academic years plus one academic year of internship. The BASLP course trains students to become audiologists and speech-language pathologists. They learn methods to treat, identify, and prevent hearing, balance and communication disorders in people. Some of the popular employers of the Bachelor of Audiology and Speech-Language Pathology scope include Schools, Medical Hospitals, Medical Clinics, Private & Government Hospitals, Hearing Aid Industries, Cochlear Implant Industries, Research fields, etc.
OPB.Sc. Optometry (B.Sc. Optometry)

The duration of the course is 3 (three) year with one year compulsory rotating internship. Students can work as vision Consultant, Customer Care Associate and more. After BSc optometry, scope for a successful career increases a lot for the fresh graduates. The jobs after BSc optometry that students can pursue in Private / Government Hospitals, Research Centres , Independent clinics, Private Companies.
PTB.Sc. Perfusion Technology

Duration shall be for a period of four years including one year internship training. Perfusion technology is the study of physiology and the pathology of the lungs and the allied respiratory organs of the human body. The job profiles after BSc Perfusion Technology are Perfusion technologist, pediatric Perfusionist, cardiac Perfusionist, medical coder, lecturer/teacher, risk manager, cardiac technician, etc. These perfusionists and technologists operate heart and lungs machines and equipment for the surgery. They can go for higher studies after BSc Perfusion Technology.
DTB.Sc. Dialysis Technology

Duration shall be for a period of four years including one year of internship. Candidates can secure a job in the government or private sector. They can work in areas like freestanding dialysis centres, hospitals, research centres, educational institutes, outpatient clinics, and many more. Dialysis is the artificial purification process of blood. Using dialysis process, it is possible to remove waste, excess of water and other unwanted fluid from the blood of patients. In modern hospitals and clinics offering dialysis treatment, hemodialysis machines are used to perform artificial purification process. A dialysis technician is a person who has been trained to operate the hemodialysis machine and carry out pre, intra and post dialysis procedures.
OTBachelor of Ocupational Therapy (BOT)

Bachelor of Occupational Therapy, also known as BOT, is a bachelor's degree in allied science, in the field of medicine. The course has been structured to focus on practices of prevention and cure along with rehabilitation. It teaches the students to tackle the physical, emotional as well as mental problems of students and provide a universal cure for the problem or disease. In these programmes, students learn about means to cure patients by modifying the environment of the patient, educating them, and teaching them how to lead a regular life. Occupational Therapy also focuses on ergo-medicine to promote alternative medicine methods. Occupational therapists work in a variety of settings, depending on the population they serve and their area of specialization. The course duration of BOT is 4.5 years, with 4 years of college coursework and 6 months of field internship experience.
MIBachelor of Medical Imaging Technology

The B.Sc Medical Imaging Technology students are largely hired in healthcare sectors. They are hired in government hospitals, private hospitals, nursing homes, polyclinics, maternity homes, diagnostic centres etc. Duration of the course is of 3 academic years plus one academic year of internship.BSc Medical Imaging Technology course has a broader scope and covers various imaging modalities such as X-ray, CT scan, MRI, ultrasound, nuclear medicine, and interventional radiology. It provides students with comprehensive knowledge and skills across multiple imaging technologies.
RTBachelor of Radio Therapy Technology

The BSc Radiology course primarily focuses on radiography, which involves the use of X-rays and other imaging modalities to produce images for diagnostic purposes. Duration of the course is of 3 academic years plus one academic year of internship. It trains students to become radiographers or radiologic technologists who perform imaging procedures and assist radiologists in the interpretation of images. After graduating students of Radiotherapy course get jobs like, Nuclear Medicine Technologist, Radiation oncologist, Radiation Therapist, Radiation Therapy Technologist, Teacher and lecture, Radiology Nurse etc.
NTBachelor of Neuro Technology

The B.Sc Neuro Technology program trains students to work as neurotechnologists in healthcare settings, assisting neurologists in high-tech procedures. Graduates will have broad knowledge and practical skills in organizing Neuro Lab, with advanced training in the latest technologies in Neurology. They will play an important role in determining healthcare quality and be in demand as Allied Healthcare personnel. The B.Sc Neuro Technology program is a 4-year undergraduate program that trains students to work as neurotechnologists in healthcare settings. Graduates will be able to assist neurologists in high-tech neurological procedures .The program provides students with a broad and detailed knowledge of neurotechnology and the practical skills needed to organize a neuro lab.

Website: www.lbscentre.kerala.gov.in

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്ന വിധം

നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ 2024 കോഴ്സുകൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ Various Allotments എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്ന പേജിലെ Centralised Allotments നു താഴെ കാണുന്ന ലിങ്കിൽ "Application for Nursing and Paramedical 2024" ക്ലിക്ക് ചെയ്യുക.


അപേക്ഷ സമർപ്പണത്തിൻ്റെ വിവിധ ഘട്ടങ്ങൾ


1.രജിസ്ട്രേഷൻ(NewRegistration) അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുക. അപേക്ഷകൻ്റെ കാറ്റഗറി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. SC/ST ആണോ മറ്റു വിഭാഗത്തിലുള്ളവർ ആണോ എന്നു രേഖപ്പെടുത്തണം. അതിൻ പ്രകാരം ആയിരിക്കും അടുത്തഘട്ടത്തിൽ അപേക്ഷാഫീസ് ഒടുക്കേണ്ടി വരുന്നത്. SC/ST വിഭാഗത്തിനു മാത്രമെ അപേക്ഷാഫീസ് ഇള വിന് അർഹതയുള്ളൂ.


2. അപേക്ഷാ ഫീസ് ഒടുക്കൽ: കാറ്റഗറി അടിസ്ഥാനത്തിലാണ് അപേക്ഷാ ഫീസ് SC/ST വിഭാഗക്കാർക്ക് 400 രൂപയും മറ്റു വിഭാഗക്കാർക്ക് 800 രൂപയുമാണ്. OEC വിഭാഗക്കാർക്ക് അപേക്ഷാ ഫീസിൽ ഇളവില്ല. അപേക്ഷാഫീസ് ഓൺലൈൻ ആയോ അല്ലെങ്കിൽ ഓൺലൈൻ വഴി അപേക്ഷകന്റെ പ്രാഥമിക വിവരങ്ങൾ രേഖപ്പെടുത്തിയശേഷം ഡൗൺലോഡ് ചെയ്തെടുക്കുന്ന ചെല്ലാൻ ഉപയോഗിച്ചോ ബാങ്കിൽ നേരിട്ട് ചെന്ന് ഫീസ് അട യ്ക്കാവുന്നതാണ്. ഓൺലൈൻ വഴി അടയ്ക്കുമ്പോൾ ആ ട്രാൻസാക്ഷൻ "successful" ആയെങ്കിൽ മാത്രമെ അപേക്ഷകന് അപേക്ഷ പൂരിപ്പിക്കുന്ന തുമായി തുടർന്ന് മുൻപോട്ടു പോകുവാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം ട്രാൻസാക്ഷൻ "successful" ആകുന്നതു വരെ കാത്തിരിക്കണം. ബാങ്കിൽ ഫീസ് ഒടുക്കുന്നവർക്ക് 24 മണിക്കുറിനുശേഷം അപേക്ഷ പൂരിപ്പിക്കുന്നത് തുടരാം.


അപേക്ഷാഫീസ് ഓൺലൈൻ ആയി അടയ്ക്കുന്ന ഘട്ടത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ നെറ്റ് തകരാർ മൂലം ബ്രേക്ക് ആയി പുറത്തുപോയാൽ ഫീ വീണ്ടും അടയ്ക്കുന്നതിനായി മെയിൻ പേജിലുള്ള "make payment" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത്കൊണ്ട് ഫീസ് അടയ്ക്കുന്ന പ്രക്രിയ തുടരാവുന്നതാണ്.


അപേക്ഷാഫീസ് ഒടുക്കി കഴിയുമ്പോൾ ആപ്ലിക്കേഷൻ നമ്പർ, ചെല്ലാൻ നമ്പർ ഇവ ലഭിക്കും. ഇത് സൂക്ഷിച്ചു വ‌യ്ക്കേണ്ടതാണ്. അപേക്ഷാസമർപ്പണം തുടരുന്നതിന് "LOGIN" എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ മതി. ആദ്യമായി "LOGIN" ക്ലിക്ക് ചെയ്യുമ്പോൾ ആപ്ലിക്കേഷൻ നമ്പർ, ചെല്ലാൻനമ്പർ, ഫീസ് അടച്ച തിയതി ഇവ നൽകേണ്ടതായി വരും. അതിനുശേഷം പാസ്സ് വേർഡ് സെറ്റ് ചെയ്യണം. പാസ്സ്‌വേർഡ് നൽകി സേവ് ചെയ്യുമ്പോൾ രജിസ്ട്രേഷൻ ഐ.ഡി ലഭിക്കും. തുടർന്നുള്ള login ൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ ഐ.ഡി., പാസ്സ്‌വേർഡ്, ഇവ നൽകിയാൽ മാത്രമെ അപേക്ഷകന് അവരുടെ portal ലിൽ കയറുവാൻ സാധിക്കുകയുള്ളൂ. ആപ്ലി ക്കേഷൻ നമ്പർ/ രജിസ്ട്രേഷൻ ഐ.ഡി എന്നിവ മറന്നു പോയാൽ "Application Info recovery" എന്ന ബട്ടൺ ക്ലിക്ക് ചെയ്‌ത് വീണ്ടെടുക്കാവുന്നതാണ്.


3. മൂന്നാമത്തെ ഘട്ടത്തിലാണ് ഫോട്ടോ, ഒപ്പ്, അപേക്ഷകൻ്റെ സർട്ടിഫിക്കറ്റു കൾ എന്നിവ അപ്ലോഡ് ചെയ്യേണ്ടത്. അതിനായി login ലിങ്ക് ക്ലിക്ക് ചെയ്യുക. പാസ്പോർട്ട് സൈസ് ഫോട്ടോ ആയിരിക്കണം അപ്ലോഡ് ചെയ്യേണ്ടത്. അപേക്ഷകൻ നേറ്റിവിറ്റി, ജനനതീയതി, സാമുദായിക സംവരണം, ഫീസ് കൺസഷൻ, മാർക്ക് എന്നീ വിവരങ്ങൾ നൽകി അതിനുള്ള സർട്ടിഫിക്കറ്റുകൾ അപ്‌പ്ലോഡ് ചെയ്‌ത്‌ അപേക്ഷ പൂർണമാക്കണം. ഇവിടെ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐ. ഡി. ഇവ ആയിരിക്കും അപേക്ഷകനെ ബന്ധപ്പെടാൻ ഉപയോഗിക്കുന്നത്. ഇവ പിന്നീട് മാറ്റാൻ സാധിക്കുകയില്ല. ഇവിടെ നൽകുന്ന ക്ലെയിം(അവകാശവാദങ്ങൾ)അനുസരിച്ചാണ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരുന്നത്.


4. നേറ്റിവിറ്റി തെളിയിക്കുന്ന രേഖയും, ജനനതീയതി തെളിയിക്കുന്ന രേഖയും മാർക്ക് തെളിയിക്കുന്നതിനായി ആവശ്യപ്പെട്ടുള്ള മാർക്ക് ലിസ്റ്റ്/ഹാൾ ടിക്കറ്റ് ഇവ നിർബന്ധമായും അപ്‌പ്ലോഡ് ചെയ്യേണ്ടതാണ്. സാമുദായിക സംവ രണം, ഭിന്നശേഷി സംവരണം, പ്രത്യേക സംവരണം(വിവിധ തരം ക്വാട്ടകൾ) EWS സംവരണം തുടങ്ങിയ ക്ലെയിമുകൾ അപേക്ഷയിൽ നിശ്ചിത സ്ഥാനത്തു തന്നെ രേഖപ്പെടുത്തിയിരിക്കണം. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റിലെ എല്ലാവരികളും കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടോ എന്നും സർട്ടിഫിക്കറ്റ് തരുന്ന തീയതി, ഒപ്പ്, ഉദ്യോഗപേരുള്ള സീൽ, ഓഫീസ് സീൽ എന്നിവ പതിച്ചിട്ടുണ്ടോ എന്നും നോക്കി ഉറപ്പു വരുത്തേണ്ടതാണ്. EWS സർട്ടിഫിക്കറ്റിലെ financial year കോളത്തിൽ, കഴിഞ്ഞ financial year(2023- 24) ആയിരിക്കണം വരേണ്ടത്. NRI quota ആവശ്യമുണ്ടെങ്കിൽ അത് അപേക്ഷയിൽ രേഖപ്പെടുത്തുകയും അതിനാവശ്യമുള്ള സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുകയും വേണം. SC/ST/OEC ഒഴികെ ട്യൂഷൻ ഫീസ് കൺസഷന് അർഹതയുള്ളവർ income certificate അ‌പ്ലോഡ് ചെയ്തിരിക്കണം.


5. അപേക്ഷ പൂരിപ്പിക്കുന്നതു ഇടയ്ക്കു save ചെയ്‌തു പിന്നീട് തുടരാവുന്നതാണ്. (Final confirmation) അന്തിമ സമർപ്പണം ചെയ്യുന്നതുവരെ അപേക്ഷയിൽ എന്ത് മാറ്റം വേണമെങ്കിലും വരുത്താം. അപേക്ഷയിൽ നൽകിയ വിവരങ്ങൾ എല്ലാം പൂർണമാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ അപേക്ഷാ സമർപ്പണത്തിന്റെ അവസാനഘട്ടമായ അന്തിമ സമർപ്പണത്തിലേക്കു കടക്കാം. അന്തിമ സമർപ്പണം (Final confirmation) നടത്തി കഴിഞ്ഞാൽ പിന്നീട് അപേക്ഷകന് പുതിയ ക്ലെയിം നൽകുവാനോ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തുവാനോ സാധിക്കുകയില്ല. അന്തിമ സമർപ്പണം നടത്തുമ്പോൾ ലഭിക്കുന്ന അക്നോളഡ്‌ജ്‌മെൻ്റ് (acknowledgment) പേജിൻ്റെ പ്രിൻ്റ് എടുത്തു സൂക്ഷിക്കേണ്ടതാണ്. അന്തിമ സമർപ്പണം നടത്തിയ അപേക്ഷകൾ മാത്രമെ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ.


അപേക്ഷയുടെ പ്രിൻ്റൗട്ടും സർട്ടിഫിക്കറ്റിൻ്റെ കോപ്പികളും എൽ.ബി.എസ് ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.


ലോഗിൻ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന അപേക്ഷാ നമ്പർ, രജിസ്ട്രേ ഷൻ ഐ.ഡിയും പാസ്സ്വേർഡും അലോട്ട്മെൻ്റ് പ്രക്രിയ തീരുന്നതു വരെ അപേ ക്ഷകർ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.


ഓൺലൈൻ അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചു കഴിഞ്ഞാൽ അപേക്ഷയുടെ (Final Confrimation) അന്തിമ സമർപ്പണം നിർബന്ധമായും ചെയ്ത‌ിരിക്കണം. അന്തിമ സമർപ്പണം(Final Confrimation) ചെയ്യാത്ത അപേക്ഷ പരിഗണിക്കുന്നതല്ല. അന്തിമ സമർപ്പണം(Final Confrimation) നടത്തിയ അപേക്ഷകൾ സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കുകയും എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് Candidate Portal ൽ അതാത് സമയങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. എല്ലാ അറിയി പ്പുകളും വിജ്ഞാപനങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപാകത കൾ പരിഹരിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ അറിയിപ്പ് പ്രകാരമുള്ള നിശ്ചിത സമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അപേ ക്ഷകൻ ബന്ധപ്പെട്ട ക്ലെയിം/അപേക്ഷ നിരസിക്കുന്നതായിരിക്കും. അപേക്ഷകൻ പഠിക്കാൻ ആഗ്രഹിക്കുന്ന കോളേജുകളും കോഴ്‌സുകളും അപേക്ഷ സമർപ്പിക്കുമ്പോൾ നൽകേണ്ടതില്ല. അതിനുള്ള സൗകര്യം പിന്നീട് നൽകുന്നതാണ്.


ഏതൊക്കെ കോഴ്സുകൾക്ക് ചേരണം എന്നുള്ളതെല്ലാം കോളേജ് ഓപ്ഷൻസ് നൽകുന്ന സമയത്ത് കോഴ്‌സിൻ്റെ മുൻഗണന പ്രകാരം നൽകിയാൽ മതിയാകും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആയിരിക്കും ഓപ്ഷൻസ് സ്വീകരിക്കുക.


അപേക്ഷ സമർപ്പിക്കേണ്ട വിധം Click Here

വിശദമായ പ്രോസ്പെക്ടസ് Click Here









അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം