പോളിടെക്നിക്ക് - പ്രവേശനം ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജുകളിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
SSLC ആണ് അടിസ്ഥാന യോഗ്യത. THSLC പാസായവർക്ക് 10% സീറ്റുകളിലും VHSE കോഴ്സ് പാസായവർക്ക് സമാന കോഴ്സുകളിൽ 2% സീറ്റിലും റിസർവേഷൻ ഉണ്ട്.
ഓൺലൈൻ ആയി One Time Registration നടത്തി അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫീസ് 200 രൂപ, SC/ST വിഭാഗങ്ങൾക്ക് 100 രൂപ.
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിശദമായ പ്രോസ്പെക്ടസ് വായിച്ചു മനസിലാക്കുക.
ഡിപ്ലോമാ പ്രവേശനത്തിന് ലഭ്യമായ കോഴ്സുകളും അവയുടെ കോഡുകളും മനസിലാക്കാൻ - Click Here
കേരളത്തിലെ പോളിടെക്നിക് കോളേജുകളുടേയും ലഭ്യമായ കോഴ്സുകളേയും കുറച്ച് അറിയുന്നതിനായി Click Here
ടെക്നിക്കൽ സ്കൂളുകളിൽ നിന്ന് പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് 10% സീറ്റുകളിൽ റിസർവേഷൻ ലഭ്യമാണ്.
VHSE പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി അവർ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 2% സീറ്റുകളിൽ റിസർവേഷൻ ലഭ്യമാണ്.
VHSE കോഴ്സുകളും റിസർവേഷൻ ലഭ്യമായ പോളിടെക്നിക്ക് കോഴ്സുകളുടേയും പട്ടിക
അപേക്ഷ സമർപ്പിക്കുമ്പോൾ ഓരോ കാറ്റഗറി സീറ്റുകളിലേക്കും വ്യത്യസ്ത ലിങ്കുകളിൽ വേണം അപേക്ഷിക്കാൻ.
Catagory 1 Application for Merit Seats in Government / Government Aided Programs / Government Cost-Sharing colleges [IHRD/CAPE] (with higher fee) / Government Seats in Self financining Programs ( with higher fee) / Special Batch of Hearing Impaired (HI)
Catagory 2- Application under NCC Quota
Catagory - 3 Application under Sports Quota
Catagory - 4 Application Under Management Quota
സ്പോർട്സ് ക്വോട്ട അപേക്ഷകളുടെ Print out അനുബന്ധ രേഖകൾ സഹിതം “The Secretary, Kerala Sports Council, Thiruvananthapuram – 695001 എന്ന വിലാസത്തിൽ അയക്കണം.
മാനേജ്മെൻ്റ് ക്വോട്ട പ്രവേശനത്തിന് അപേക്ഷിക്കുന്നവർ അപേക്ഷയുടെ Print out അതത് പോളിടെക്നിക്ക് കോളേജുകളിൽ സമർപ്പിക്കണം.
NCC ക്വോട്ടയിൽ അപേക്ഷിക്കുന്നവർ The NCC Directorate (Kerala &Lakshadweep), PB No 2212, Thiruvananthapuram എന്ന വിലാസത്തിൽ print out അയക്കണം.
മറ്റ് അപേക്ഷകർ Hard Copy സമർപ്പിക്കേണ്ടതില്ല.
ഓൺലൈൻ രജിസ്ടേഷൻ അവസാന തിയ്യതി 11/06/2024
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 12/6/2024
For Detail info: visit www.polyadmission.org
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ