ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE, ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
Click Here for Trial Allotment Result
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് രജിസ്റ്റർ ചെയ്‌തിട്ടുള്ള ഫോൺ നമ്പറും പാസ്സ്‌വേർഡും നൽകി Login ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെന്റ് കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ കൂട്ടിച്ചേർക്കുകയോചെയ്യാവുന്നതാണ്. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താവുന്നതാണ്. SSLC പുനർമൂല്യനിർണ്ണയത്തിൽ ഗ്രേഡ് മാറ്റം വന്നവർക്ക് ലോഗിൻ ചെയ്ത് ഗ്രേഡ് വിവരങ്ങളിലെ മാറ്റം പരിശോധിച്ച് Confirm ചെയ്യാവുന്നതാണ്.
തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ .
ജാതി, സംവരണ വിവരങ്ങൾ. ബോണസ് പോയിൻ്റിന് പരിഗണിക്കുന്ന വിവരങ്ങൾ. താമസിക്കുന്ന പഞ്ചായത്ത് ,താലൂക്ക് എന്നിവയുടെ വിവരം. ജാതിക്ക് അനുസൃതമായ കാറ്റഗറി തന്നെയാണ് രേഖപ്പെടുത്തിയത് എന്ന് ഉറപ്പ് വരുത്തണം. ഇവ പ്രവേശനത്തെ നേരിട്ട് ബാധിക്കുന്നതായതിനാൽ തെറ്റായ വിവരങ്ങൾ പ്രവേശനം നിഷേധിക്കുന്നതിന് കാരണമാവും. അത്തരം വിവരങ്ങൾ തിരുത്തുന്നതിനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻ്റ്'
വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഓരോ കോഴ്സിലേയും റാങ്ക് പരിശോധിക്കാനും സാധിക്കും.
ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾ അപേക്ഷിച്ച സ്കൂളിൽ സ്ക്രീനിംഗിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കാനുള്ള അവസാന സമയ പരിധി മെയ് -31 വൈകുന്നേരം 5 മണി വരെയാണ്. അപേക്ഷയിൽ മാറ്റങ്ങൾ വരുത്തിയ എല്ലാവരും Final Confirmation നിർബന്ധമായും നടത്തേണ്ടതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ