പോസ്റ്റുകള്‍

മേയ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അധ്യാപകരുടെ ജില്ലാതല സ്ഥലം മാറ്റം അന്തിമ ഉത്തരവ് പ്രസിദ്ധീകരിച്ചു

ഇമേജ്
  സർക്കാർ സ്കൂളുകളിലെ പ്രൈമറി അധ്യാപകർ, പ്രൈമറി പ്രധാനധ്യാപകർ, സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ എന്നിവരുടെ  ജില്ലാതല സ്ഥലം മാറ്റം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ ഉത്തരവ് കാണുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക സർക്കാർ പ്രൈമറി, ഹൈസ്കൂൾ അധ്യാപക ർ, പ്രൈമറി പ്രധാനാധ്യാപകർ എന്നിവരുടെ ജില്ലാതല സ്ഥലം മാറ്റത്തിനായുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു.   Provisional Intra district transfer list click here കരട് പട്ടിക സംബന്ധിച്ച പരാതികൾ 29/05/2023 വരെ സ്വീകരിക്കും.

ഹയർ സെക്കണ്ടറി സീറ്റുകൾ

ഇമേജ്
പ്ലസ് വൺ പ്രവേശനം: 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരും; 30 ശതമാനം വരെ  മാർജിനൽ സീറ്റ് വർദ്ധന സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും  മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി. 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും. താല്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അ

പ്ലസ് ടു , VHSE പരീക്ഷാഫലം

ഇമേജ്
  2023 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ , ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം 2023 മെയ്‌ 25 ന് ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുന്നതാണ്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. Web sites www.keralaresults.nic.in www.prd.kerala.gov.in www.result.kerala.gov.in www.examresults.kerala.gov.in www.results.kite.kerala.gov.in Mobile Apps SAPHALAM 2023, iExaMS - Kerala, PRD Live

വിദ്യാഭ്യാസ കലണ്ടർ 2023-24 പ്രസിദ്ധീകരിച്ചു

ഇമേജ്
  2023-24 വർഷത്തെ വിദ്യാഭ്യാസ  കലണ്ടർ പ്രസിദ്ധീകരിച്ചു Click here to view വിദ്യാഭ്യാസ കലണ്ടർ കരടിന് അംഗീകാരം ഓണപ്പരീക്ഷ ആഗസ്ത് 17 മുതൽ 24 വരെ; ക്രിസ്മസ് പരീക്ഷ ഡിസംബർ 14 മുതൽ പുതിയ അധ്യായന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കരടിന് ക്യുഐപി യോഗം അംഗീകാരം നൽകി. ഓണപ്പരീക്ഷ ആഗസ് ത് 17 മുതൽ 24 വരെ നടത്താനാ ണ് ശുപാർശ. ക്രിസ്മസ് പരീ ക്ഷ ഡിസംബർ 14 മുതൽ 21 വരെയും. കലോത്സവങ്ങളും കായിക മേളയും ആഗസ്തിൽ ആരംഭിക്കും.ഈ വർഷം സ്കൂൾ പ്രവൃത്തി ദിനങ്ങൾ പരമാവധി 220 വരെ യായിരിക്കണമെന്ന് യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. ഇതിനായി സാധ്യമായ ശനിയാഴ്ചകളും ഉപയോഗപ്പെടുത്തും.  വിദ്യാഭ്യാസ കലണ്ടർ ഡിജിറ്റലാകും വാർഷിക വിദ്യാഭ്യാസ കലണ്ടർ ഡിജിറ്റലാക്കുന്നതിനും ഇതിനായി പ്രത്യേക വെബ്സൈറ്റ് രൂപ പ്പെടുത്തണം. പൊതു പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ് എസ്കെ, എസ് സി ഇ ആർ ടി, കൈറ്റ്, എസ്ഐഇടി തുടങ്ങി അനുബന്ധ ഏജൻസികളുടെയും മുഴുവൻ പഠനപ്രവർത്തന ങ്ങളും കലണ്ടറിന്റെ ഭാഗമാകും. ലോകത്ത്  എവിടെയിരുന്നും കേരളത്തിന്റെ വിദ്യാഭ്യാസ കലണ്ടർ പരിശോധിക്കാനും ഓരോ മാസങ്ങളിലെയും പഠനപ്രവർ ത്തനങ്ങൾ എല്ലാവർക്കും മന സിലാക്കാനും ഡിജിറ്റലൈസേഷൻ വഴിയൊരുക്കും. വാർഷിക പരീക്ഷ

വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകൾ പരിചയപ്പെടാം

ഇമേജ്
  ഹയർ സെക്കണ്ടറി (വൊക്കേഷണൽ ), കോഴ്സുകൾ പരിചയപ്പെടാം. ( VHSE കോഴ്സുകൾ ) സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം ഒരു തൊഴിൽ കൂടി പരിശീലിക്കുന്നതിനും കേന്ദ്ര സർക്കാറിന് കീഴിൽ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടാനും സഹായിക്കുന്ന വിദ്യാഭ്യാസ മേഖലയാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ (VHSE). 22 മേഖലകളിലായി 48 കോഴ്സുകളാണ് ഹയർസെക്കണ്ടറി (വൊക്കേഷണൽ ) സ്കൂളുകളിൽ ലഭ്യമായിട്ടുള്ളത്. നാല് ഗ്രൂപ്പുകളിലായി ഹയർ സെക്കണ്ടറി വിഷയങ്ങളും ഇതോടൊപ്പം പഠിക്കാം. 48 തൊഴിലധിഷ്ഠിത കോഴ്സുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു. 1 . പ്രവേശനം ഏകജാലക സംവിധാനം വഴി അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ഓൺ ലൈൻ ആയി അപേക്ഷിക്കാൻ www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിൽ Apply for Higher secondary (Vocational) എന്ന ലിങ്ക് സന്ദർശിക്കുക. കോഴ്സുകൾ ലഭ്യമായ സ്കൂളുകളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാവും. സംസ്ഥാനത്തെ എല്ലാ സ്കൂളിലേക്കും ഒരു അപേക്ഷയിൽ തന്നെ ഓപ്ക്ഷനുകൾ നൽകാം. (ജില്ലാതലത്തിൽ വ്യത്യസ്ത അപേക്ഷ ആവശ്യമില്ല). ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ദേശീയ നിലവാരത്തിൽ തൊഴിൽ നൈപുണി സർട്ടിഫിക്കറ്റും നേടാം. **വിവരങ്ങൾക്ക് കടപ്പാട

ഹയർസെക്കണ്ടറി അപേക്ഷ അറിയേണ്ടതെല്ലാം

ഹയർ സെക്കണ്ടറി പ്രവേശനം,, അറിഞ്ഞിരിക്കാം അപേക്ഷിക്കുന്നതിന് മുമ്പ് കേരള സിലബസിൽ പ്ലസ്‌വണ്ണിന്‌ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ. 54 വിഷയത്തിൽ 4 പ്രധാന വിഷയമടങ്ങിയ ഈ കോമ്പിനേഷനുകളിൽ ഏത്‌ പഠിക്കണമെന്ന്‌ അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. പ്ലസ്‌ടു പഠനത്തിന്‌ പൊതുവെ 45 കോഴ്‌സ്‌ കോഡുകളാണ്‌ ശ്രദ്ധിക്കേണ്ടത്‌. 40–-ാം കോഡ്‌ ടെക്‌നിക്കൽ വിദ്യാർഥികൾക്കുള്ളതാണ്‌. സയൻസ് ഗ്രൂപ്പിൽ 9 വിഷയ കോമ്പിനേഷനാണുള്ളത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും കൊമേഴ്സ് ഗ്രൂപ്പിൽ 4 കോമ്പിനേഷനുമാണുള്ളത്. പ്രവേശനം  ഏകജാലകം വഴി ഓൺലൈൻ ആയി ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമർപ്പണഘട്ടത്തിൽ ശ്രദ്ധിക്കണം. മെഡിക്കൽ, എൻജിനിയറിങ്, മറ്റ് ശാസ്ത്രപഠന മേഖലകളിൽ ഉപരിപഠനാവസരം തേടുന്നവരാണെങ്കിൽ സയൻസ് ഗ്രൂപ്പിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്. മെഡിക്കൽ, എൻജിനിയറിങ് പഠനം ലക്ഷ്യമിടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ബയോളജി വിഷയങ്ങൾ അടങ്ങിയ കോമ്പിനേഷനിൽ പഠിക്കണം. മെഡിക്കൽ പ്രവേശനംമാത്രം ലക്ഷ്യമിടുന്നവർക്ക് സയൻസിൽ മാത്‌സ്‌ ഒ