ഹയർ സെക്കണ്ടറി - +1 പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

 ഹയർ സെക്കണ്ടറി - +1 പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.


Click Here for Allotment Result

വെബ്സൈറ്റിലെ Candidate Login ൽ User ID യും പാസ്‌വേർഡും നൽകി Login ചെയ്ത് അലോട്ട്മെൻ്റ് വിവരങ്ങൾ പരിശോധിക്കാം.

അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെൻ്റ് മെമ്മോ പ്രിൻ്റ് എടുത്ത് അതിലെ ആദ്യ പേജിൽ വിവരങ്ങൾ പൂരിപ്പിച്ച് കുട്ടിയും രക്ഷിതാവും ഒപ്പ് വെക്കണം. ഈ അലോട്ട്മെൻ് മെമ്മോയും അനുബന്ധരേഖകളും ആണ് പ്രവേശന സമയത്ത്  സ്കൂളിൽ ഹാജരാക്കേണ്ടത്.

ജൂൺ 12 ന് ആരംഭിച്ച് ജൂൺ 13 ന് 5 മണിക്ക് ഈ അലോട്ട്മെൻ്റ് പ്രവേശനം അവസാനിക്കും.

ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചവർ നിർബന്ധമായും സ്ഥിര പ്രവേശനം നേടേണ്ടതാണ്.

താഴ്ന്ന ഓപ്ഷനുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് താത്ക്കാലിക പ്രവേശനം നേടാം. ഇത്തരത്തിൽ അലോട്ട്മെൻ്റ് ലഭിച്ചവർക്ക് ആവശ്യമെങ്കിൽ മുകളിലെ ഓപ്ഷനുകൾ റദ്ദാക്കി സ്ഥിര പ്രവേശനവും നേടാവുന്നതാണ്. ഹയർ ഓപ്ഷനുകൾ റദ്ദാക്കുന്നതിനുള്ള ഫോം സ്കൂളുകളിൽ നിന്ന് ലഭിക്കും.

പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകൾ

1. TC യും സ്വഭാവസർട്ടിഫിക്കറ്റും (ഒറിജിനൽ)

2. SSLC / തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ് ( ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഓൺലൈൻ പ്രിൻ്റ് )

3. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന അധിക യോഗ്യതകളും സംവരണവും സംബന്ധിച്ച രേഖകൾ 

♦️ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, സ്ക്രീനിങ്ങിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റും (ഫോം 8) നൽകണം.

♦️സാമുദായിക സംവരണം പരിശോധിക്കുന്നതിന് SSLC ബുക്കിലെ സാമുദായിക വിവരങ്ങൾ മതിയാകും. എന്നാൽ ബുക്കിൽ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുളളതെങ്കിൽ റവന്യു അധിക്യതരിൽ നിന്നും ലഭിച്ചിട്ടുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.  

ഒ.ബി.എച്ച് വിഭാഗക്കാർ റവന്യൂ അധിക്യതരിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമേ ഫീസാനുകൂല്യം ലഭിക്കുകയുള്ളു.

♦️തമിഴ്/കന്നട ഭാഷ ന്യൂനപക്ഷമാണെങ്കിൽ ആ വിവരം യോഗ്യതാ സർട്ടിഫിക്കറ്റിൽ/എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാത്യ ഭാഷയുടെ (ഒന്നാം ഭാഷ) കോളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അല്ലാത്തപക്ഷം രജിസ്റ്റർ ചെയ്ത തദ്ദേശ ഭാഷാ ന്യൂനപക്ഷ സംഘടനയുടെ സെക്രട്ടറി/ ചെയർമാൻ പ്രസ്തുത സംഘടനയുടെ അംഗത്വ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിൽ ലെറ്റർ ഹെഡിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

♦️താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും താലൂക്കിന്റേയും പേരിൽ ബോണസ് പോയിൻ്റുകൾ ലഭിക്കുന്നവർ SSLC ബുക്കിൽ ആ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അല്ലാത്ത പക്ഷം റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.

♦️ആർമി/നേവി/എയർഫോഴ്‌സ്‌ എന്നീ സേനാ വിഭാഗങ്ങളിലെ സർവീസിലുളള ജവാന്റെ ആശ്രിതർ എന്നുളളതിന് പ്രസ്‌തുത ജവാൻ്റെ സർവ്വീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആർമി/നേവി/എയർഫോഴ്‌സ് എന്നീ സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച എക്സ് സർവ്വീസ് ജവാൻ്റെ ആശ്രിതർ എന്നുളളതിന് സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

♦️NTSE ക്ക് പോയിൻ്റ് ലഭിക്കുവാൻ എട്ടാം ക്ലാസ്സിൽ അല്ലെങ്കിൽ പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് SCERTയോ NCERTയോ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

♦️ NMMSSC/LSS/USS യോഗ്യത നേടിയവർ ഇവ തെളിയിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.

♦️എക്സ്ട്രാ കരിക്കുലർ ആക്‌ടിവിറ്റീസിനും കോ-കരിക്കുലർ ആക്‌ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

♦️മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള (EWS) 10% സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ വില്ലേജ് ഓഫീസറിൽ നിന്നും Income & Assets Certificate ലഭിക്കുന്നവരായിരിക്കണം. EWS റിസർവേഷന് ആവശ്യമുള്ള Annexure 1 മാതൃകയിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ Annexure 2 മാതൃകയിലുള്ള Income & Assets Certificate ഹാജരാക്കണം.

♦️സ്കീം "Others" ൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അഡ്‌മിഷൻ സമയത്ത് തുല്യതാസർട്ടിഫിക്കറ്റ് ഹാജരാക്കണം.

♦️ലിറ്റിൽ കൈറ്റ്സിനുള്ള ബോണസ് പോയിന്റ് ലഭിക്കുന്നതിന് കൈറ്റ് നൽകിയിട്ടുള്ള A ഗ്രേഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

♦️NMMSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ റിസൾട്ട് പേജ് ഹാജരാക്കണം.

പ്രവേശന സമയത്ത് സ്കൂളുകളിൽ അടക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ അലോട്ട്മെൻ്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. ഓൺലൈൻ ആയി ഫീസ് അടക്കാനുള്ള ലിങ്ക് അലോട്ട്മെൻ്റ് പരിശോധിക്കുന്നതിനായി ലോഗിൻ ചെയ്ത് ലഭിക്കുന്ന വെബ്പേജിലും ലഭ്യമാണ്.

അലോട്ട്മെൻ്റ് ലഭിച്ചിട്ടും സ്ഥിരമോ താത്ക്കാലികമോ ആയി പ്രവേശനം നേടാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താക്കപ്പെടും. അതായത് അവരെ പിന്നീടുള്ള അലോട്ട്മെൻ്റുകൾക്ക് പരിഗണിക്കുന്നതല്ല.



അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം