ഹയർ സെക്കണ്ടറി +1 പ്രവേശനം- മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു
ഹയർ സെക്കണ്ടറി +1 പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. Click Here for Allotment Result വെബ്സൈറ്റിലെ Candidate Login ൽ User ID യും പാസ്വേർഡും നൽകി Login ചെയ്ത് അലോട്ട്മെൻ്റ് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെൻ്റ് മെമ്മോ പ്രിൻ്റ് എടുത്ത് അതിലെ ആദ്യ പേജിൽ വിവരങ്ങൾ പൂരിപ്പിച്ച് കുട്ടിയും രക്ഷിതാവും ഒപ്പ് വെക്കണം. ഈ അലോട്ട്മെൻ് മെമ്മോയും അനുബന്ധരേഖകളും ആണ് പ്രവേശന സമയത്ത് സ്കൂളിൽ ഹാജരാക്കേണ്ടത്. ജൂൺ 19 ന് ആരംഭിച്ച് ജൂൺ 21 ന് 5 മണിക്ക് ഈ അലോട്ട്മെൻ്റ് പ്രവേശനം അവസാനിക്കും. മൂന്നാം അലോട്ട്മെൻ്റ് ലഭിച്ചവർ നിർബന്ധമായും സ്ഥിര പ്രവേശനം നേടേണ്ടതാണ്. മുൻ അലോട്ട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയവർ ഇത്തവണ നിർബന്ധമായും സ്ഥിര പ്രവേശനം നേടണം. പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകൾ 1. TC യും സ്വഭാവസർട്ടിഫിക്കറ്റും (ഒറിജിനൽ) 2. SSLC / തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ് ( ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഓൺലൈൻ പ്രിൻ്റ് ) 3. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന അധിക യോഗ്യതകളും സംവരണവും സംബന്ധിച്ച രേഖകൾ ♦️ഭിന്