ഹയർ സെക്കണ്ടറി (വൊക്കേഷണൽ - VHSE രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE - +1 പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.



Click Here For Allotment Results.


വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിച്ചവർ അലോട്ട്മെൻ്റ് മെമ്മോ പ്രിൻ്റ് എടുത്ത് അനുബന്ധ രേഖകളും സഹിതം പ്രവേശനത്തിനായി ജൂൺ 13 ന് 4 മണിക്ക് മുൻപ് സ്കൂളുകളിൽ ഹാജരാവണം .

ആദ്യ അലോട്ട്മെൻ്റിൽ താത്ക്കാലിക പ്രവേശനം ലഭിച്ചവർ രണ്ടാം അലോട്ട്മെൻ്റിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്കൂൾ മാറി അലോട്ട്മെൻ്റ് ലഭിച്ചവർ ആദ്യം താത്ക്കാലിക പ്രവേശനം നേടിയ സ്കൂളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി പുതിയതായി അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ പ്രവേശനം നേടണം.

ഒന്നാമത്തെ ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർ നിർബന്ധമായും സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിൽ പ്രവേശനം ലഭിച്ചവർക്ക് താല്ക്കാലിക പ്രവേശനം നേടാവുന്നതാണ്.

പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകൾ

1. TC യും സ്വഭാവസർട്ടിഫിക്കറ്റും (ഒറിജിനൽ)

2. SSLC / തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ് ( ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഓൺലൈൻ പ്രിൻ്റ് )

3. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന അധിക യോഗ്യതകളും സംവരണവും സംബന്ധിച്ച രേഖകൾ 

♦️ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, സ്ക്രീനിങ്ങിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റും (ഫോം 8) നൽകണം.

♦️സാമുദായിക സംവരണം പരിശോധിക്കുന്നതിന് SSLC ബുക്കിലെ സാമുദായിക വിവരങ്ങൾ മതിയാകും. എന്നാൽ ബുക്കിൽ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുളളതെങ്കിൽ റവന്യു അധിക്യതരിൽ നിന്നും ലഭിച്ചിട്ടുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.  

ഒ.ബി.എച്ച് വിഭാഗക്കാർ റവന്യൂ അധിക്യതരിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമേ ഫീസാനുകൂല്യം ലഭിക്കുകയുള്ളു.

♦️തമിഴ്/കന്നട ഭാഷ ന്യൂന പക്ഷമാണെങ്കിൽ ആ വിവരം യോഗ്യതാ സർട്ടിഫി ക്കറ്റിൽ/എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാത്യ ഭാഷയുടെ (ഒന്നാം ഭാഷ) കോളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അല്ലാത്തപക്ഷം രജിസ്റ്റർ ചെയ്ത തദ്ദേശ ഭാഷാ ന്യൂനപക്ഷ സംഘടനയുടെ സെക്രട്ടറി/ ചെയർമാൻ പ്രസ്തുത സംഘടനയുടെ അംഗത്വ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിൽ ലെറ്റർ ഹെഡിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

♦️താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും താലൂക്കിന്റേയും പേരിൽ ബോണസ് പോയിൻ്റുകൾ ലഭിക്കുന്നവർ SSLC ബുക്കിൽ ആ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അല്ലാത്ത പക്ഷം റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.

♦️ആർമി/നേവി/എയർഫോഴ്‌സ്‌ എന്നീ സേനാ വിഭാഗങ്ങളിലെ സർവീസിലുളള ജവാന്റെ ആശ്രിതർ എന്നുളളതിന് പ്രസ്‌തുത ജവാൻ്റെ സർവ്വീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആർമി/നേവി/എയർഫോഴ്‌സ് എന്നീ സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച എക്സ് സർവ്വീസ് ജവാൻ്റെ ആശ്രിതർ എന്നുളളതിന് സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

♦️NTSE ക്ക് പോയിൻ്റ് ലഭിക്കുവാൻ എട്ടാം ക്ലാസ്സിൽ അല്ലെങ്കിൽ പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് SCERTയോ NCERTയോ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

♦️ NMMSSC/LSS/USS യോഗ്യത നേടിയവർ ഇവ തെളിയിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.

♦️എക്സ്ട്രാ കരിക്കുലർ ആക്‌ടിവിറ്റീസിനും കോ-കരിക്കുലർ ആക്‌ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

♦️മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള (EWS) 10% സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ വില്ലജ് ആഫീസറിൽ നിന്നും Income & Assets Certificate ലഭിക്കുന്നവരായിരിക്കണം. EWS റിസർവേഷന് ആവശ്യമുള്ള Annexure 1 മാതൃകയിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ Annexure 2 മാതൃകയിലുള്ള Income & Assets Certificate ഹാജരാക്കണം.

♦️സ്കീം "Others" ൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അഡ്‌മിഷൻ സമയത്ത് തുല്യതാസർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രവേശന സമയത്ത് സ്കൂളുകളിൽ അടക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ അലോട്ട്മെൻ്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. ഓൺലൈൻ ആയി ഫീസ് അടക്കാനുള്ള ലിങ്ക് അലോട്ട്മെൻ്റ് പരിശോധിക്കുന്നതിനായി ലോഗിൻ ചെയ്ത് ലഭിക്കുന്ന വെബ്പേജിലും ലഭ്യമാണ്.

അലോട്ട്മെൻ്റ് ലഭിച്ചിട്ടും സ്ഥിരമോ താത്ക്കാലികമോ ആയി പ്രവേശനം നേടാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താക്കപ്പെടും. അതായത് അവരെ പിന്നീടുള്ള അലോട്ട്മെൻ്റുകൾക്ക് പരിഗണിക്കുന്നതല്ല.




അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം