ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ട്രാൻസ്ഫർ അലോട്ട്മെൻ്റിന് അപേക്ഷിക്കാം
ഹയർസെക്കണ്ടറി (വൊക്കേഷണൽ) രണ്ടാം ട്രാൻസ്ഫർ അലോട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു.
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ
ഏതെങ്കിലും ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്കൂളിൽ മെറിറ്റ് കോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കാണ് ട്രാൻസ്ഫർ അപേക്ഷിക്കാനുള്ള അവസരം.
ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കുമ്പോൾ ഒരു സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലെ ഏതെങ്കിലും കോഴ്സിലേക്കോ, അതേ സ്കൂളിലെ തന്നെ മറ്റൊരു കോഴ്സ് മാറ്റത്തിനോ അപേക്ഷിക്കാവുന്നതാണ്.
www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ മുഖ്യ അലോട്ട്മെന്റിനായി അപേക്ഷിച്ചപ്പോൾ ഉപയോഗിച്ച് യൂസർ ഐഡിയും (ഫോൺ നമ്പർ, പാസ്സ് വേർഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ കൺഫേം ചെയ്യണം. അപ്പോൾ ലഭിക്കുന്ന pdf രൂപത്തിലുള്ള അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷകനും രക്ഷാകർത്താവും ഒപ്പ് വെച്ച് നിലവിൽ പ്രവേശനം നേടിയ സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം.
ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ച്, ട്രാൻസ്ഫർ അലോട്ട്മെന്റ് കിട്ടിയാൽ നിർബന്ധമായും വിദ്യാർത്ഥി ട്രാൻസ്ഫർ ലഭിച്ച സ്കൂളിൽ കോഴ്സിൽ പ്രവേശനം നേടേണ്ടതാണ്.
അപേക്ഷ 07-08-2023 വൈകുന്നേരം 4.00 മണിക്ക് മുൻപായി ട്രാൻസ്ഫറിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്.
...............................................
പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ - 2023 ആഗസ്ത് 2,3 തീയതികളിൽ
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളിലേക്കും അധികമായി അനുവദിച്ച 97 താത്ക്കാലിക ബാച്ചുകളിലെ സീറ്റുകളിലേക്കുമുള്ള സ്കൂൾ / കോഴ്സ് കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെൻറ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി നൽകും. മറ്റ് സ്കൂളുകളിലേക്ക് ട്രാൻസ്ഫർ ലഭിച്ചവർ അസൽ സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, എന്നിവ ഹാജരാക്കി സ്കൂളുകളിൽ ലഭിച്ച കോഴ്സിൽ പ്രവേശനം നേടേണ്ടതാണ്.
Click Here for Transfer Allotment Result
കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് Transfer Allotment പരിശോധിക്കാം
1. നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ
നിലവിൽ പ്രവേശനം ലഭിച്ച സ്കൂളിൽത്തന്നെ മറ്റൊരു കോമ്പിനേഷനിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പ്രസ്തുത കോമ്പിനേഷൻ മാറ്റത്തിന്റെ ഫലമായി അടയ്ക്കേണ്ടുന്ന അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാകും.
2. ഒരേ കോമ്പിനേഷനിൽത്തന്നെ സ്കൂൾ മാറ്റം ലഭിച്ചവർ
നിലവിൽ പ്രവേശനം നേടിയ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതുതായി ഫീസ് ഒന്നും തന്നെ ഒടുക്കേണ്ടതില്ല.ഇവർ കോഷൻ ഡെപ്പോസിറ്റ്,പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കണം.
3.പുതിയൊരു സ്കൂളിൽ പുതിയൊരു കോമ്പിനേഷനിൽ പ്രവേശനം ലഭിച്ചവർ
കോമ്പിനേഷൻ മാറ്റത്തോടെ പുതിയൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ,പുതിയ കോമ്പിനേഷന്റെ ഭാഗമായി ഒടുക്കേണ്ട അധിക ഫീസ്,കോഷൻ ഡെപ്പോസിറ്റ്,പി.റ്റ്,എ ഫണ്ട് എന്നിവ ഒടുക്കേണ്ടതാണ്.
ആഗസ്റ്റ് 2, 3 തിയ്യതികളിൽ ട്രാൻസ്ഫർ അലോട്ട്മെൻറ് നടപടിക്രമങ്ങൾ പൂർത്തിയാകും.
ട്രാൻസ്ഫറിന് ശേഷമുള്ള വേക്കൻസി പട്ടിക ആഗസ്റ്റ് 3 ന് പ്രസിദ്ധീകരിക്കും. അതിലേക്കായാണ് മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻറ് നടത്തുക.
>>>>>>>>>>>>>
HSS (V) ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
Click Here for Transfer Allotment Result
ട്രാൻസ്ഫർ ലഭിച്ചവർ 13/ 07/ 2023 ന് ഉച്ചക്ക് 1.00 മണിക്ക് മുമ്പായി സ്കൂളുകളിൽ ചേരണം.
ട്രാൻസ്ഫർ അലോട്ട്മെൻ്റ് അപേക്ഷ ജൂലൈ 6, 7 തിയ്യതികളിൽ ഓൺലൈൻ ആയി സമർപ്പിക്കാം.
ഹയർസെക്കണ്ടറി (വൊക്കേഷണൽ ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ ജൂലൈ 6 മുതൽ 7 വൈകുന്നേരം 4.00 മണി വരെ സമർപ്പിക്കാവുന്നതാണ്. ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കുമ്പോൾ ഒരു സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലെ ഏതെങ്കിലും കോഴ്സിലേക്കോ, അതേ സ്കൂളിലെ തന്നെ മറ്റൊരു കോഴ്സ് മാറ്റത്തിനോ അപേക്ഷിക്കാവുന്നതാണ്.
Click Here to Apply for Transfer Allotment
Click Here for Vacancy details
അലോട്ട്മെന്റിനായി അപേക്ഷിച്ചപ്പോൾ ഉപയോഗിച്ച യൂസർ ഐഡിയും (ഫോൺനമ്പർ) പാസ്സ് വേർഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ കൺഫേം ചെയ്യണം. അപ്പോൾ ലഭിക്കുന്ന ലഭിക്കുന്ന pdf രൂപത്തിലുള്ള അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷകനും രക്ഷാകർത്താവും ഒപ്പ് വെച്ച് നിലവിൽ പ്രവേശനം നേടിയ സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ച്, ട്രാൻസ്ഫർ അലോട്ട്മെൻ്റ് ലഭിച്ചാൽ നിർബന്ധമായും കുട്ടി ട്രാൻസ്ഫർ ലഭിച്ച സ്കൂളിൽ/കോഴ്സിൽ പ്രവേശനം നേടേണ്ടതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ