ഹയർ സെക്കണ്ടറി മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷിക്കാം
ഹയർസെക്കണ്ടറി (വൊക്കേഷണൽ) രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ 25-07-2023, വൈകുന്നേരം 4.00 മണിക്ക് മുൻപായി അലോട്ട്മെൻറ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് സ്ലിപ്പ് പ്രിൻ്റ് എടുത്ത് ,ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം വേണം സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാവാൻ.
Click Here for HSE (V) Allotment Result
ഹയർസെക്കണ്ടറി രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രകാരമുള്ള പ്രവേശനവും 24, 25 തിയ്യതികളിൽ. അലോട്ട്മെൻറ് ലഭിക്കുന്നവർ ജൂലൈ 25 ന് 4 മണിക്ക് മുമ്പായി സ്കൂളുകളിൽ ഹാജരായി സ്ഥിര പ്രവേശനം നേടണം.
Click Here for HSS Allotment Result
................................
ഹയർസെക്കണ്ടറി (വൊക്കേഷണൽ), ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റിന് അപേക്ഷ സമർപ്പിക്കാം
ഹയർസെക്കണ്ടറി (വൊക്കേഷണൽ )
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) മുഖ്യ ഒന്നാം സപ്ലിമെന്ററി അലോട്ട് മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ 20 വൈകുന്നേരം 5.00 മണി വരെ അപേക്ഷിക്കാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
Click Here to Apply for HSS (V)
മുഖ്യ/ഒന്നാം സപ്ലിമെന്ററി അപേക്ഷിച്ച് കുട്ടികൾ അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ "APPLICATION" എന്ന ലിങ്കിലൂടെ അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
ഹയർ സെക്കണ്ടറി
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ - നിർദ്ദേശങ്ങൾ
മുഖ്യഘട്ട അലോട്ട്മെൻറുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ഓൺലൈനായി അപേക്ഷ 2023 ജൂലൈ 20 വരെ സമർപ്പിക്കവുന്നതാണ്. രണ്ടാം അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും വെബ്സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം അലോട്ട്മെൻറിൽ പരിഗണിക്കുന്നതിനായി നിരാകരിക്കപ്പെട്ടവർക്കും അപേക്ഷ സപ്ലിമെന്ററി പുതുക്കുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്താം..
>>>>>>>>>>>
ഹയർസെക്കണ്ടറി, ഹയർസെക്കണ്ടറി വൊക്കേഷണൽ ഒന്നാം വർഷ പ്രവേശനത്തിൻ്റെ ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
Click Here for HSS Suppli. Allotment
വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് ലെറ്റർ പ്രിൻ്റ് എടുത്ത് സ്കൂളുകളിൽ ഹാജരാവണം.
അലോട്ട്മെൻ്റ് ലഭിച്ചവർ ജൂലൈ 13, 14 തിയ്യതികളിൽ സ്കൂളുകളിൽ പ്രവേശനം നേടണം.
ഈ അലോട്ട്മെൻ്റ് പ്രകാരം സ്ഥിരപ്രവേശനം മാത്രമേ സാധ്യമാവുകയുള്ളു....
>>>>>>>>>>>>>>>>>>>>>>>>>>
ഹയർസെക്കണ്ടറി, ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) ഒന്നാം വർഷ പ്രവേശനത്തിൻ്റെ സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം, നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കാം
ഹയർസെക്കണ്ടറി (വൊക്കേഷണൽ)
ഹയർ സെക്കൻഡറി (വൊക്കേഷണൽ) മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും, സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ 11ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം.
മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരം അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശ നം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കാനായി അപേക്ഷ പു തുക്കുന്നതിന് സൗകര്യമുണ്ട്.
പുതിയതായി അപേക്ഷിക്കുന്നവർ കാൻഡിഡേറ്റ് രജിസ്ട്രേഷൻ നടത്തി ലോഗിൻ ചെയ്ത് വേണം അപേക്ഷ സമർപ്പിക്കാൻ. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കാനായി ക്യാൻഡിഡേറ്റ് ലോഗിനിലെ ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ അപേക്ഷയിൽ മാറ്റംവരുത്തേണ്ടത് ഉണ്ടെങ്കിൽ അവ നടത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ സമർപ്പിക്കണം.
Click Here to Apply for HSE (V)
CIick Here for School & Course list
ജൂലൈ 11 ന് 4 മണി വരെ അപേക്ഷിക്കാം.
ഹയർ സെക്കണ്ടറി
മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും ജൂലൈ 8ന് രാവിലെ 10 മണി മുതൽ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാവുന്നതാണ്.
ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(ടി.സി)വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.
മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലഭിക്കാത്തവർ സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ "RENEW APPLICATION" എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും "Create Candidate Login-SWS" എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ "APPLY ONLINE" എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെൻ്ററി അലോട്ട്മെൻറിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ "RENEW APPLICATION" എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
H S S സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷകൾ 2023 ജൂലൈ 8 രാവിലെ 10 മണി മുതൽ 2023 ജൂലൈ 10 ന് വൈകിട്ട് 5 മണിവരെ സമർപ്പിക്കാവുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ