ഹയർസെക്കണ്ടറി(വൊക്കേഷണൽ), HSE രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
ആദ്യ അലോട്ട്മെന്റിൽ പ്രവേശന യോഗ്യത നേടിയവരുടെ അഡ്മിഷൻ ജൂൺ 19 ന് ആരംഭിച്ച് ജൂൺ 21-ന് 4 മണിക്ക് അവസാനിക്കും.
ഹയർസെക്കണ്ടറി (വൊക്കേഷണൽ) -VHSE
Click Here for VHSE Allotment Results
Click Here for HSE Allotment Results
Candidate login വഴി വെബ്സൈറ്റിൽ പ്രവേശിച്ച് First Allotment Result ൽ Click ചെയ്ത് അലോട്ട്മെൻ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം.
അലോട്ട്മെൻ്റ് ലഭിച്ചവർ, Allotment Slip download ചെയ്ത് പ്രിൻ്റ് എടുത്ത് പൂരിപ്പിച്ച് രക്ഷിതാവും കുട്ടിയും ഒപ്പ് രേഖപ്പെടുത്തണം.
ജൂൺ 21 ന് വൈകീട്ട് 4 മണിക്ക് മുമ്പ് സ്കൂളുകളിൽ എത്തി പ്രവേശനം നേടണം.
ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചവർ നിർബന്ധമായും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
മറ്റ് ഓപ്ഷനുകളിൽ അഡ്മിഷൻ ലഭിച്ചവർക്ക് ആവശ്യമെങ്കിൽ താത്ക്കാലിക പ്രവേശനം നേടി ഉയർന്ന ഓപ്ഷനുകൾക്കായി അടുത്ത അലോട്ട്മെൻ്റ് വരെ കാത്തിരിക്കാം.
അലോട്ട്മെൻറ് ലഭിച്ചിട്ട് സ്ഥിരമായോ താത്ക്കാലികമായോ പ്രവേശനം നേടാത്തവർ അഡ്മിഷൻ പ്രക്രിയയിൽ നിന്ന് പുറത്താവും.
അലോട്ട്മെൻ്റ് ലഭിച്ചവർ അഡ്മിഷൻ സമയത്ത് വിദ്യാഭ്യാസ യോഗ്യത, സംവരണ വിഭാഗക്കാർ ജാതി, EWS, മറ്റ് ബോണസ് പോയൻ്റുകൾ എന്നിവ തെളിയിക്കുന്നതിന് അസ്സൽ സർട്ടിഫിക്കറ്റുകളോ അനുബന്ധ രേഖകളോ ഹാജരാക്കണം.
TC, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ ഹാജരാക്കാതെ അഡ്മിഷൻ ലഭിക്കുന്നതല്ല.
താത്ക്കാലിക പ്രവേശനം നേടുന്നവർക്ക് ഉയർന്ന ഓപ്ഷനുകളിൽ ഏതെങ്കിലും ഒഴിവാക്കണം എന്നുണ്ടെങ്കിൽ അതിനുള്ള അപേക്ഷ സ്കൂളുകളിൽ നൽകണം.
ആദ്യ അലോട്ട്മെൻറിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക.വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച് ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
Abhi @ 123
മറുപടിഇല്ലാതാക്കൂ