ഹയർസെക്കണ്ടറി, VHSE മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു
VHSE,പ്ലസ് വൺ പ്രവേശനം മൂന്നാം അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
VHSE, ഹയർ സെക്കണ്ടറി പ്ലസ്സ് വൺ, പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.
പ്രവേശനം 2023 ജൂലൈ 1 ന് രാവിലെ 10 മണി മുതൽ 4 ന് വൈകിട്ട് 4 മണി വരെ നടക്കുന്നതാണ്.
Click Here for VHSE Third Allotment Result
Click Here for HSS Third Allotment Result
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ താൽക്കാലിക നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച് ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 2023 ജൂലൈ 4 ന് വൈകീട്ട് 4 മണിക്ക് മുമ്പായി പ്രവേശനത്തിന് ഹാജരാവേണ്ടതാണ്.
ഇതു വരെ അലോട്ട്മെൻറ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക്സ പ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷിക്കാൻ അവസരം ലഭിക്കുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ