ഹയർസെക്കണ്ടറി ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2023
2023- 24 പ്ലസ്സ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.
Click Here for Trial Allotment Result
Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.
ആദ്യ അലോട്ട്മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് അതു കൊണ്ട് തന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റർ ഉപയോഗിച്ച് സകുളിലും പ്രവേശനം നേടാനാകില്ല. പ്രവേശന നേടുന്നതിന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് വരുന്നത് വരെ കാത്തിരിക്കണം. എന്നാൽ നിങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്തുവാനുള്ള അവസാന അവസരമാണ് ഈ ട്രയൽ അലോട്ട്മെന്റ്. കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം.
തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ
അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്,അലോട്ട്മെന്റിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ,ബോണസ് ലഭിക്കുന്ന വിവരങ്ങൾ,താമസിക്കുന്ന പഞ്ചായത്തിൻറയും താലൂക്കിന്റേയും വിവരങ്ങൾ ടൈബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ(കലാകായിക മേളകൾ, ക്ലബുകൾ മുതലായവ) എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും അതുകൊണ്ട് തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുക.
ട്രയൽ പരിശോധിക്കുവാനുള്ള സമയപരിധി
2023 ജൂൺ 15 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ 'Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ (ഉൾപ്പെടുത്തലുകൾ 2023 ജൂൺ 15 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്.
വ്യൂ ദ ടെക്ക്.. വ്യൂവ്ഡ് ദ ടെക്ക്
മറുപടിഇല്ലാതാക്കൂ