ജനറൽ നേഴ്സിംഗ് കോഴ്സ് അപേക്ഷ ക്ഷണിച്ചു

 ജനറൽ നേഴ്സിംഗ് കോഴ്സ് 2023 അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നേഴ്സിംഗ് സ്ക്കൂളുകളിൽ 2023 ഒക്ടോബർ -നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നേഴ്സിംഗ് കോഴ്സിലേയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ല അഥവാ തത്തുല്യ പരീക്ഷ പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതിയാകും. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കുന്നതാണ്.


14 ജില്ലകളിലായി ആകെ 365 സീറ്റുകളാണ് ഉള്ളത്. ഇതിൽ 20% സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർക്ക് 2023 ഡിസംബർ 31 ന് 17 വയസ്സിൽ കുറയുവാനോ 27 വയസ്സിൽ കുടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.


അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 75/- രൂപയും മറ്റുള്ള വിഭാഗത്തിന് 250/- രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാളിന് 20/07/2023 വൈകുന്നേരം 5 മണിയ്ക്കകം ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ്. 

അപേക്ഷാ ഫോം പ്രോസ്പെക്ടസ് എന്നിവക്കായി താഴെയുള്ള ലിങ്കിൽ Click ചെയ്യുക.

Click Here to download GNM Prospectus

Click Here to download GNM Application form

അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി, VHSE (NSQF) ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു , VHSE പരീക്ഷാഫലം