കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനം - ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
2023-24 വർഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .
2023-24 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Click Here for Allotment Result
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജിൽ 03.08.2023 ന് വൈകുന്നേരം 5.00 മണിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരം (പെർമനെന്റ്) അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടർന്നുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. സ്റ്റുഡന്റ് ലോഗിൻ വഴിയാണ് മാൻഡേറ്ററി ഫീസ് അടവാക്കേണ്ടത്.
പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ് .
ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികളെ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും 03.08.2023-ന് വൈകുന്നേരം 3.00 മണിക്കുളളിൽ ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നില നിർത്തുന്ന പക്ഷം ടി ഓപ്ഷനുകൾ തുടർന്നുള്ള അഡ്മിഷൻ പ്രക്രിയകളിലേക്ക് പരിഗണിക്കുന്നതായിരിക്കും. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.
--------------------
2023-24 വർഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .
വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള അദ്ധ്യയന മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
Click Here for Third Allotment Result
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാന്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 20.07.2023, 3PM-നുള്ളിൽ കോളേജിൽ ഹാജരായി സ്ഥിരം അഡ്മിഷൻ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.
മൂന്നാം അലോട്ട്മെന്റിനു ശേഷം എല്ലാ വിദ്യാർത്ഥികളും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താല്കാലിക അഡ്മിഷൻ എടുത്തിട്ടുളളവരും എന്നാൽ മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നും ലഭിക്കാത്ത എല്ലാവരും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്.
പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ് .
ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 20.07.2023, 03.00PM-നുള്ളിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.
അലോട്ട്മെന്റ് ലഭിച്ചവർക്കും അല്ലാതെയുള്ള അഡ്മിഷൻ ലഭിച്ചവർക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമായിരിക്കും .
>>>>>>>>>>>
2023-24 വർഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .
Click Here for Second Allotment Result
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 07.07.2023, 3PM-നുള്ളിൽ, താഴെ പ്രതിപാദിച്ചിട്ടുളള മാൻഡേറ്ററി ഫീസ് അടച്ച ശേഷം കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് താൽക്കാലിക/സ്ഥിര അഡ്മിഷൻ എടുത്ത് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്.
1. എസ് സി/ എസ് ടി / ഒ.ഇ.സി / ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾ : 125/- രൂപ
2. മറ്റുള്ളവർ : 510/- രൂപ
1 ഉം 2 ഉം അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച് എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും സ്ഥിരം/താൽക്കാലിക അഡ്മിഷൻ എടുക്കേണ്ടതാണ്. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർ ത്ഥികൾ മാന്റേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. ഒന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.
ഒന്ന്, രണ്ട് അല്ലോട്മെന്റുകൾക്ക് ശേഷം അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാന്റേറ്ററി ഫീസ് അടച്ച ശേഷം അലോട്ട്മെന്റ് / അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 07.07.2023, 3PM-നുള്ളിൽ കോളേജിൽ ഹാജരായി സ്ഥിരം താൽക്കാലിക അഡ്മിഷൻ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും.
ഒന്നാമത്തെ ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കും ലഭിച്ച അല്ലോട്മെന്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ മുഴുവൻ റദ്ദ് ചെയ്ത വിദ്യാർത്ഥികൾക്കും മാത്രമേ ഈ ഘട്ടത്തിൽ അഡ്മിറ്റ് കാർഡ് ലഭിക്കുകയുള്ളു. അലോട്ട്മെന്റ് ലഭിച്ചു മാൻഡേറ്ററി ഫീസ് അടച്ച് ഹയർ ഓപ്ഷൻ നിലനിർത്തിയിരിക്കുന്ന വിദ്യാർഥികൾക്ക് താത്കാലിക അഡ്മിഷൻ എടുക്കുന്നതിന് അലോട്ട്മെന്റ് കാർഡായിരിക്കും ലഭിക്കുക.
ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 06.07.2023, 05.00PM-നുള്ളിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.
ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കാവുന്നതിനോ, പുതിയ കോളേജോ, കോഴ്സുകളോ, കൂട്ടിചേർക്കുന്നതിനോ ഈ അവസര ത്തിൽ സാധിക്കുന്നതല്ല. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
പ്രവേശനത്തിനായി മതിയായ രേഖകൾ കൈവശം ഇല്ലാത്ത വിദ്യാർത്ഥികൾ പ്രസ്തുത രേഖകൾ 07.07.2023 തിയ്യതി 3.00PM-നു മുൻപായി ഹാജാരാക്കി പ്രവേശനം നേടേണ്ടതാണ് .
താൽക്കാലിക നേടുന്നവർ കോളേജിൽ യാതൊരുവിധ ഫീസും പ്രവേശനം അടവാക്കേണ്ടതില്ല. സ്ഥിരം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ടി.സി. ഒഴികെയുള്ള യോഗ്യത പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനകൾക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.
********************************************
കാലിക്കറ്റ് ഡിഗ്രി പ്രവേശനം ഒന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു
Click for First Allotment Result
Student ലോഗിൻ വഴി അലോട്മെന്റ് പരിശോധിക്കുകയും അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് അടയ്ക്കുകയും ചെയ്യേണ്ടതാണ് മാൻഡേറ്ററി ഫീ പേയ്മെന്റ് നടത്തിയ ശേഷം സ്റ്റഡന്റ് ലോഗിനിൽ മാൻഡേറ്ററി ഫീ റെസിപ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അതത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണ് . (Student Login - Chalan Receipt> Mandatory Fee Receipt). മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 29.06.2023 ന് വൈകിട്ട് 5 മണി വരെ ലഭ്യമാവും .
പേയ്മെന്റ് അപ്ഡേഷന് പരാജയ സാധ്യത കൂടുതലായതിനാൽ യു.പി.ഐ. പേയ്മെന്റ്കൾക്ക് പകരം നെറ്റ് ബാങ്കിങ് സംവിധാനം പരമാവധി ഉപയോഗിക്കുക.
അലോട്ട്മെന്റ് ലഭിച്ച് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുളള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്
ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 24.06.2023 മുതൽ 29.06.2023 ന് വൈകിട്ട് 5 മണി വരെയുള്ള എഡിറ്റിംങ് സൗകര്യം ഉപയോഗിച്ച് മറ്റ് ഓപ്ഷനുകൾ നിർബന്ധമായും റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.
ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കാവുന്നതിനോ, പുതിയ കോളേജോ, കോഴ്സുകളോ, കൂട്ടിചേർക്കുന്നതിനോ ഈ അവസര ത്തിൽ സാധിക്കുന്നതല്ല.
ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രമേ വിദ്യാർഥികൾ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് എയ്ഡഡ് പ്രോഗ്രാമുകളുടെ കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായുള്ള ഓൺലൈൻ റിപ്പോർട്ടിങ് സൗകര്യം 26.06.2023 മുതൽ 28.06.2023 വരെ സ്റ്റഡന്റ് ലോഗിനിൽ ലഭ്യമാവും (Student Login >Community - Quota Report). ഇപ്രകാരം റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികളെ മാത്രമേ എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് പ്രോഗ്രാമുകളിലെ കമ്മ്യൂണിറ്റി പ്രവേശനത്തിനായി പരിഗണിക്കുകയുള്ളു . കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇപ്രകാരം ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടതാണ്.
Click Here for Trial Allotment Result
2023-2024 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
2023 ജൂൺ 22 ന് വൈകീട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമർപ്പിച്ച അപേക്ഷയിൽ വിദ്യാർത്ഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) 2023 ജൂൺ 22 ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും. ഇതിനായി വിദ്യാർത്ഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. Edit/Unlock ബട്ടൺ ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥികൾ അപേക്ഷ പൂർത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കിൽ അലോട്ട്മെന്റ് പ്രക്രിയകളിൽ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും.
പ്രസ്തുത അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം റഗുലർ അലോട്ട്മെന്റുകൾക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. ആയതിനാൽ അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക് കൃത്യമാണെന്നും, NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സർ ട്ടിഫിക്കറ്റുകൾ +2 തലത്തിലുള്ളതാണെന്നും നോൺ-ക്രീമിലെയർ, EWS സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.
2022, 2023 വർഷങ്ങളിൽ VHSE NSQF സ്കീമിൽ +2 പാസായ വിദ്യാർത്ഥികൾ NSQF ബോർഡാണ് അപേക്ഷയിൽ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കാലിക്കറ്റ് സര്‍വ്വകലാശാല 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍രജിസ്ട്രേഷന്‍ ആരംഭിച്ചു.
15.06.2023 ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാഫീസ് : എസ്.സി/എസ്.ടി 185 രൂപ, മറ്റുള്ളവര്‍ 445/- രൂപ.
വെബ്സൈറ്റ് : www.admission.uoc.ac.in
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP ID യും പാസ് വേർഡും മൊബൈലില്‍ ലഭ്യമാകുന്നതിനു വേണ്ടി Click Here
രജിസ്ട്രേഷന്റെ തുടക്കത്തില്‍ മാബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഓ.ടി.പി (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോൺ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടര്‍ന്ന് മാബൈലില്‍ ലഭിച്ച CAP ID യും പാസ് വേർഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്.
അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണ വേളയില്‍ ലഭിക്കുന്ന പാസ് വേർഡിൻ്റെ രഹസ്യ സ്വഭാവം വെളിപ്പെടുത്താന്‍ പാടില്ലാത്തതും പ്രവേശനപ്രക്രിയ അവസാനിക്കുന്നതു വരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്.
അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷന്‍ ഫീസ്അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടണ്‍ ക്ലിക് ചെയ്യുന്നതിന് മുന്‍പേ അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ്അടച്ചതിനുശേഷം വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ.
അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോണ്‍-ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. +2/ഹയര്‍ സെക്കന്ററി മാര്‍ക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റര്‍നമ്പര്‍, പേര്, ജനന തിയ്യതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ +2/HSE മാര്‍ക്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്.
ഗവ., എയ്ഡഡ്, സ്വാശ്രയ കാളേജുകളിലെ കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ്കോഴ്സുകളുടെ ഫീസില്‍ നിന്നും വ്യത്യസ്തമായിരിക്കും.
കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാര്‍ത്ഥികളെ അവര്‍ തിരഞ്ഞെടുക്കുന്ന 20 (ഇരുപത്) കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അര്‍ഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരാ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോളേജുകള്‍, കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട്നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്സിറ്റിയിലേക്കാ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷ യുടെ പ്രിന്റ്ഔട്ട്മറ്റു അനുബന്ധ രേഖകളാടാപ്പം അതാത് കാളേജുകളില്‍ സമര്‍പ്പി ക്കേണ്ടതാണ്.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റിക്വാട്ട, സ്പാര്‍ട്ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.മാനേജ്മെന്റ്, സ്പാര്‍ട്ട്സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അലോട്ട്മെന്റ്, അഡ്മിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അതത് സമയത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും http://admission.uoc.ac.in. പ്രവേശനം
ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദേശങ്ങള്‍/ സര്‍വ്വകലാശാല വാര്‍ത്തകള്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ്/അഡ്മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകള്‍ സര്‍വ്വകലാശാല നൽകുകയില്ല.
Help line:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ