ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. Click Here For Allotment Results . വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിച്ചവർ അലോട്ട്മെൻ്റ് മെമ്മോ പ്രിൻ്റ് എടുത്ത് അനുബന്ധ രേഖകളും സഹിതം പ്രവേശനത്തിനായി ജൂൺ 21 ന് 4 മണിക്ക് മുൻപ് സ്കൂളുകളിൽ ഹാജരാവണം . ഈ അലോട്ട്മെൻ്റ് അനുസരിച്ച് സ്ഥിര പ്രവേശനം മാത്രമേ സാധ്യമാവൂ.മുൻ അലോട്ട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയവർ ഇത്തവണ സ്ഥിര പ്രവേശനത്തിലേക്ക് മാറണം. സമയത്ത് ഹാജരാക്കേണ്ട രേഖകൾ 1. TC യും സ്വഭാവസർട്ടിഫിക്കറ്റും (ഒറിജിനൽ) 2. SSLC / തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ് ( ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഓൺലൈൻ പ്രിൻ്റ് ) 3. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന അധിക യോഗ്യതകളും സംവരണവും സംബന്ധിച്ച രേഖകൾ ♦️ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, സ്ക്രീനിങ്ങിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റും (ഫോം 8) ന
ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) -VHSE . കോഴ്സുകളെ വിശദമായി മനസിലാക്കാം - അപേക്ഷ സമർപ്പിക്കാം. +2 പഠനത്തോടൊപ്പം ദേശീയ അംഗീകാരമുള്ള ഒരു സ്കിൽ സർട്ടിഫിക്കറ്റ് (NSQF സർട്ടിഫിക്കറ്റ്) കൂടി ലഭ്യമാക്കുന്ന പഠന മേഖലയാണ് ഹയർ സെക്കണ്ടറി ( വൊക്കേഷണൽ ) - VHSE സയൻസ് ,കൊമേഴ്സ്, ഹുമാനിറ്റീസ് വിഷയങ്ങളിൽ +2 പഠനത്തോടൊപ്പം 48 വിഷയങ്ങളിലായുള്ള Skill സർട്ടിഫിക്കറ്റുകളിൽ ഒന്നും നേടാൻ സാധിക്കും. പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യം കൂടെ സാക്ഷാത്കരിക്കുകയാണ് ഇവിടെ. 48 കോഴ്സുകളും അവയുടെ പഠന വിഷയങ്ങളും ഉൾപ്പെടുന്ന പട്ടിക. ( Zoom it for better view) കേരളത്തിൽ 389 സ്കൂളുകളിൽ ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) പഠനം സാധ്യമാണ് സ്കൂളുകളും അവിടെ ലഭ്യമായ കോഴ്സുകളും അറിയുന്നതിനായി താഴെയുള്ള ലിങ്കിൽ Click ചെയ്യുക Click Here for List of VHS Schools & Courses ഈ വർഷത്തെ പ്രവേശനത്തിനായി മെയ്.16 മുതൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. www.vhseportal.kerala.gov.in എന്ന വെ ബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാം. മെയ് 16 മുതൽ അപേക്ഷിക്കാം. അല്ലെങ്കിൽ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ C
ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വിധം. https://www.vhseportal.kerala.gov.in/public/admissions (Click Here to Apply ) എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. മെയ് 16 മുതൽ അപേക്ഷിക്കാം. വലത് വശത്ത് കാണുന്ന Register Now എന്ന ബട്ടണിൽ Click ചെയ്യുക. തുടർന്ന് വരുന്ന ഈ പേജിൽ Declaration വായിച്ച ശേഷം രണ്ട് check box ലും Tick ചെയ്ത് proceed for Registration എന്ന ബട്ടണിൽ Click ചെയ്യുക. ഈ പേജിൽ വിദ്യാർത്ഥിയുടെ പേര് , മൊബൈൽ നമ്പർ (2 തവണ രേഖപ്പെടുത്തുക), പുതിയ ഒരു പാസ് വേർഡ് (2 തവണ രേഖപ്പെടുത്തണം) എന്നിവ രേഖപ്പെടുത്തി അതിന് താഴെ കാണുന്ന Charecters Enter ചെയ്ത് Submit ബട്ടൺ click ചെയ്യുക. നേരത്തെ നൽകിയ മൊബൈൽ നമ്പർ ഇവിടെ കാണിച്ചത് ശരിയാണെന്ന് ഉറപ്പ് വരുത്തി Send OTP to verity എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ 4 അക്ക OTP Enter ചെയ്ത് Submit ബട്ടൺ ക്ലിക്ക് ചെയ്യുക ( 3 മിനിറ്റ് ആണ് ഒരു OTP യുടെ വാലിഡിറ്റി). ഇതോടെ ആദ്യ ഘട്ടമായ രജിസ്ട്രേഷൻ പൂർത്തിയായി . മൊബൈൽ നമ്പർ ആയിരിക്കും User Name, ആ Window യിൽ താഴെ കാണുന്ന Login click ചെയ
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ