ഹയർ സെക്കണ്ടറി (വൊക്കേഷണൽ) + 1 പ്രവേശനത്തിനായുള്ള രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. Click Here For Allotment Results അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ 11-07-2024 മുതൽ 15-07-2024 വൈകുന്നേരം 4.00 മണിയ്ക്കകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിൽ സ്ഥിര പ്രവേശനം മാത്രമേ സാധ്യമാവൂ. സമയത്ത് ഹാജരാക്കേണ്ട രേഖകൾ 1. TC യും സ്വഭാവസർട്ടിഫിക്കറ്റും (ഒറിജിനൽ) 2. SSLC / തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ് ( ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഓൺലൈൻ പ്രിൻ്റ് ) 3. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന അധിക യോഗ്യതകളും സംവരണവും സംബന്ധിച്ച രേഖകൾ ♦️ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, സ്ക്രീനിങ്ങിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റും (ഫോം 8) നൽകണം. ♦️സാമുദായിക സംവരണം പരിശോധിക്കുന്നതിന് SSLC ബുക്കിലെ സാമുദായിക വിവരങ്ങൾ മതിയാകും. എന്നാൽ ബുക്കിൽ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സം