പോസ്റ്റുകള്‍

ഡിസംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

AMVI - PSC അപേക്ഷ ക്ഷണിച്ചു

മോട്ടോർ വാഹന വകുപ്പിൽ AMVI ആയി ചേരാൻ അവസരം മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ  തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം  പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022) വിദ്യാഭ്യാസ യോഗ്യത:  SSLC യോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ (3 വർഷ കോഴ്സ് ) അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് പ്രായപരിധി: 21 – 36 വയസ്സ്. 02.01.1986 നും 01.01.2001 നും ഇടയിൽ ജനിച്ചവർ  (രണ്ട് തീയതികളും ഉൾപ്പെടുന്നു) ശാരീരിക യോഗ്യതകൾ  ഉയരം - 165 സെ.മീ, 152 സെ.മീ (സ്ത്രീകൾ) നെഞ്ചളവ് -81 -86  സെ.മീ   അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023  യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്. ലിങ്ക് (നോട്ടിഫിക്കേഷൻ) https://www.keralapsc.gov.in/sites/default/files/inline-files/noti-517-22-mlm.pdf